അനുസരണം

0 2,742

ബിജു ബെന്നി മോറിയ

പെറ്റമ്മയുടെ പള്ളക്ക് അള്ളിപിടിച്ചിരുന്നു മരങ്ങൾ ചാടിയോടുമ്പോൾ വാനരകുട്ടിക്ക് അതൊരു രസകരമായ അനുഭവമായി തോന്നി. കുസൃതിയാൽ കുതിർന്നവൻ
മരചില്ലകൾക്കിടയിലൂടെ തൂങ്ങിയാടി.

Download ShalomBeats Radio 

Android App  | IOS App 

“ഡാ വേണ്ട ട്ടോ. അരുത്, താഴെ ആ കുറ്റിക്കാട്ടിൽ തിളങ്ങുന്ന രണ്ടുണ്ണകണ്ണുകൾ കണ്ടുവോ നീ? നമ്മളെ വകവരുത്താൻ തക്കം പാർത്തു നിൽക്കുന്ന ഹൃംസിയാണവൻ. സൂക്ഷിക്കൂ”

പള്ളക്ക് നിന്നും പിടിവിട്ടു ചാടിയോടി കുസൃതി കാട്ടുന്ന കുഞ്ഞിനോട് തള്ള കുരങ്ങു താക്കീതു നൽകി.

“ഒന്ന് പോ അമ്മെ, അമ്മക്കെന്തറിയാം… എനിക്കുരക്ഷപെടാനുള്ള ബുദ്ധിയൊക്കെയുണ്ട്. ”

പരിഹാസവും അൽപ്പം ദാഷ്ട്ര്യവുമായുള്ള കുഞ്ഞിന്റെ വാക്കുകൾ അമ്മക്ക് സങ്കടമുളവാക്കി. കാട്ടിനുള്ളിലെ നീണ്ടു നിവർന്നു കിടക്കുന്ന പൈൻ ചില്ലകളുടെ അറ്റത്തുകൂടവൻ തൂങ്ങിയാടി രസിച്ചു. കൈകൾ അയച്ചും ഉടലുകൾ ഇളക്കിയും മുളച്ചുവരുന്ന ദംഷ്ട്രകൾ ഇളിച്ചും ഭീതിപ്പെടുത്തിയും വാനര കുട്ടൻ നിറഞ്ഞാടി. പൊടുന്നനെ തൂങ്ങിയാടിയ വള്ളികളിൽ ഊർന്നിറങ്ങി അബദ്ധത്തിൽ അവൻ താഴേക്കു നിപതിച്ചു. അപ്രതീക്ഷിത വീഴ്ചയാൽ വേദനസഹിക്കവയ്യാതെ ഉറക്കെ നിലവിളിച്ചു. കുറ്റിക്കാട്ടിൽ തക്കം പാർത്തു ഒളിച്ചിരുന്ന കുറുക്കൻ ഒറ്റ കുതിപ്പിനാൽ പാഞ്ഞെത്തി കുരങ്ങൻകുഞ്ഞിനെ കൈവശമാക്കാൻ ശ്രമിച്ചതും മിന്നൽ പിണർ പോൽ ‘അമ്മകുരങ്ങൻ കുഞ്ഞിനെ തൂക്കിയെടുത്തു മരച്ചില്ലകളിലേക്കു ചാടി കയറിയതുമൊരുമിച്ചായിരുന്നു. അപ്രതീക്ഷിത ആക്രമണത്താൽ, തള്ളയുടെ ദേഹത്തൂടെ രക്തം പൊടിഞൊഴുകി. നിരാശനായ കുഞ്ഞുവാനരന് സഹിക്കവയാത്ത സങ്കടമായി. അമ്മയുടെ മുറിവിലൂടെ തലോടി ആ മൃദുവാർന്ന മാറിലേക്ക് ചാഞ്ഞു ക്ഷമായാചനയേകി. മാറോടണച്ചു കുഞ്ഞിനോട് മാതൃഹൃദയംപറഞ്ഞു.

” മുതിർന്നവരുടെ വാക്കുകൾക്കു അനുസരണകാട്ടാതിരിക്കരുത്. ഒരുവേള കൈവിട്ടുപോയാൽ പതിയിരിക്കുന്ന ശത്രുവിന്റെ ഹൃംസകൾക്കു ഇരയായി തീരും. അനുസരണ അത് ആത്മാവിന്റെ ബലമാണ് ; ആയുസ്സിന്റെയും.”

80%
Awesome
  • Design
You might also like
Comments
Loading...