ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിനു മാത്രമല്ല, തലച്ചോറിനും കിട്ടും എട്ടിന്റെ പണി !

0 2,321
ഹൃദയത്തിന്റെ സംരക്ഷണത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും പറ്റിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും സംരക്ഷണത്തിനും പറ്റിയതാണെന്ന് ആരോഗ്യവിദഗ്ദര്‍. ഈ പുതിയ കണ്ടുപിടിത്തം മനുഷ്യന്‍റെ ഭക്ഷണ ക്രമീകരണം ഹൃദയത്തെയും തലച്ചോറിനെയും സുഭദ്രമാക്കുന്നതോടൊപ്പം അവയുടെ രോഗാവസ്ഥയേയും ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് വിളംബരം ചെയ്യുന്നത്.

Download ShalomBeats Radio 

Android App  | IOS App 

പുകവലി, അമിത മദ്യപാനം, കൊഴുപ്പു കൂടിയ ഭക്ഷണം, വ്യായായമില്ലായ്മ എന്നിവയെല്ലാം ഹൃദ്രോഗങ്ങള്‍ക്ക് കരണമാകുന്നു. ഇവയെല്ലാമാണ് അല്‍ഷിമേഴ്സ്, ഡിംനീഷ്യ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കും സ്ട്രോക്കിനും കാരണമാകുന്നത്. തലച്ചോറിന് ആവശ്യത്തിന് വ്യായാമം നല്‍കിയാല്‍ മാനസിക വിഭ്രാന്തിയുണ്ടാകുന്നത് തടയാം. വായന, കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക, പുതിയ കാര്യങ്ങള്‍ പഠിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ തലച്ചോറിന് നല്ല വ്യായാമം നല്‍കുമെന്നും അവര്‍ പറയുന്നു.
മനസ്സിന്‍റെ താളം തെറ്റിയ ഒരവസ്ഥയാണ് അല്‍ഷിമേഴ്സ് രോഗം. ഈ രോഗം ബാധിച്ച ആളിന് ഓര്‍മ്മ നഷ്ടപ്പെടുകയും പഠിക്കുവാനും ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും. നിത്യ ജീവിതത്തില്‍ ദൈനംദിന പ്രവൃത്തികള്‍ കാര്യക്ഷമമായി ചെയ്യാനുള്ള കഴിവുകളും നഷ്ടപ്പെടും.
വളരെ അടുത്തുതന്നെ പഠിച്ച കാര്യങ്ങള്‍ മറക്കുക, നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസം അനുവഭവപ്പെടുക, സാധാരണ വസ്തുക്കളുടെ പേരുകള്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ വരിക, സാധന സാമഗ്രികള്‍ സ്ഥലം മാറ്റി വയ്ക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍.  ധമനി രോഗമുള്ളവരും അല്‍ഷിമേഴ്സ് രോഗമുള്ളവരും പ്രത്യേകമുണ്ടെങ്കിലും ഇതു രണ്ടും കൂടിച്ചേര്‍ന്നു കാണുന്നവരാണ് കൂടുതല്‍ എന്ന് ഒരു പഠനം തെളിയിക്കുന്നു.
You might also like
Comments
Loading...