RECIPES :- വട്ടയപ്പം

0 4,229

ചേരുവകള്‍

  • നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
  • ചെറുചൂടുവെള്ളം – ½ കപ്പ്
  • വെള്ളം – 2 കപ്പ്
  • തേങ്ങാപാല്‍ – 1 ½ കപ്പ്‌
  • യീസ്റ്റ് – ½ ടീസ്പൂണ്‍
  • പഞ്ചസാര – ¾ കപ്പ്‌
  • ഏലയ്ക്ക – 5 എണ്ണം
  • വെളുത്തുള്ളി – 1 അല്ലി
  • നെയ്യ് – 2 ടീസ്പൂണ്‍
  • കശുവണ്ടി – 15 എണ്ണം
  • ഉണക്ക മുന്തിരി – 20 എണ്ണം
  • ചെറി – 5 എണ്ണം (ആവശ്യമെങ്കില്‍)
  • ഉപ്പ് – ആവശ്യത്തിന്

Download ShalomBeats Radio 

Android App  | IOS App 

തയാറാക്കുന്ന വിധം

  1. അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക).
  2. ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.
  3. രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
  4. തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
  5. അരച്ചെടുത്ത മാവ് 8 മണികൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
  6. ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, ചെറിയും (ആവശ്യമെങ്കില്‍) വച്ച് അലങ്കരിക്കുക.
  7. ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക (വെള്ളം നന്നായി തിളച്ചതിനു ശേഷം മാത്രം പാത്രം അടക്കുക).
  8. തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.

കുറിപ്പ്

മാവ് പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.
You might also like
Comments
Loading...