വീട്ടിലെ പ്രാർത്ഥന തടസ്സപ്പെടുത്താൻ ശ്രമം

0 3,355

ശൂരനാട് : കുടുംബാംഗങ്ങളായ നാലുപേർ ചേർന്ന് വീട്ടിൽ നടത്തിയ പ്രാർത്ഥന തടസ്സപ്പെടുത്താൻ പോലീസ് ശ്രമം. ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക് ഡൗൺ  പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ക്രിസ്തീയ ദേവാലയങ്ങളിലടക്കം പ്രാർത്ഥനകൾ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ കുടുംബാങ്ങൾക്ക് വീട്ടിൽ പ്രാർത്ഥന നടത്തുന്നതിന് വിലക്കില്ല. ശൂരനാട് വടക്ക് പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്‌ഷന്‌ സമീപമുള്ള പൊന്നച്ചനും കുടുംബവും വീട്ടിലിരുന്ന് പ്രാർത്ഥിച്ചപ്പോളാണ് പോലീസ് തടസ്സം സൃഷ്ടിച്ചത്. നിലവിലെ സാഹചര്യത്തിൽ ഭവനങ്ങളിലെ പ്രാർത്ഥന അനുവദിക്കുന്നതല്ലെന്നും, ശബ്ദമുയർത്തിയുള്ള പ്രാർത്ഥന തടസ്സപ്പെടുത്തുമെന്നുമാണ് പോലീസ് ഭാഷ്യം.
എന്നാൽ നാട്ടുകാരും, അടുത്തുള്ള മാർത്തോമ്മാ ചർച്ച് വികാരി അച്ഛനും പോലീസ് നടപടിയെ എതിർത്തതോടെ പോലീസിന് പിൻവാങ്ങേണ്ടി വന്നു. എല്ലാ ദിവസങ്ങളിലും തങ്ങൾ ചെയ്തു വരാറുള്ള രീതിയിലാണ് പ്രാർത്ഥന നടത്തിയതെന്ന് കുടുംബാംഗങ്ങളും പ്രദേശവാസികളും പറഞ്ഞു. എന്നാൽ കുടുംബനാഥന്റെ ഫോൺ നമ്പരും അഡ്രസ്സും എഴുതി വാങ്ങുകയും പ്രാർത്ഥന ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു. നാട്ടുകാരിൽ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിക്കൊരുങ്ങിയത് എന്ന് അറിയുന്നു. ഐപിസി അടൂർ വെസ്റ്റ് സെന്ററിലെ സഭയായ ശൂരനാട് ഈസ്റ്റ് സഭയിലെ അംഗങ്ങളാണ് ഈ കുടുംബം. ഈ സഭയുടെ സമീപവാസി കൂടിയാണ് ഇവർ.

You might also like
Comments
Loading...