പ്രതിസന്ധികളിൽ ഒരു കൈത്താങ്ങ്.

0 924

അടൂർ : സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിൽ സഭായോഗങ്ങളും ഇതര കൂടി വരവുകളും താത്കാലികമായി നിർത്തിവച്ചിരിക്കയാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് റ്റി. ജോർജിന്റേയും, സെക്ഷൻ കമ്മിറ്റി യുടെയും ആ ശ്വാസകൈതാങ്ങ്. ശുശ്രുഷകൻ മാർക്ക്‌ നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ സാമ്പത്തിക സഹായം മാർച്ച്‌ 24-നു വിതരണം ചെയ്തു. അടൂർ സെക്ഷനിലെ വിവിധ പ്രദേശിക സഭകളിലെ വിശ്വാസികൾ ക്കുള്ള ഭക്ഷ്യ ധാന്യ കിറ്റും പച്ചക്കറി കിറ്റും ഏപ്രിൽ 1-ന് അതാത് സഭകളിൽ പാസ്റ്റർ ജോസ് റ്റി. ജോർജ്ജും പാസ്റ്റർ ഷാജി എസ്സും (ഇവാഞ്ചി ലിസം സെക്രട്ടറി )നേരിട്ട് സഭകളിൽ എത്തിക്കുകയും ശുശ്രു ഷകന്മാർ അത് വിതരണം ചെയ്യുകയും ഉണ്ടായി. നേരത്തെ ശുശ്രു ഷകന്മാർ തന്ന അർഹരായവരുടെ ലിസ്റ്റിൻ പ്രകാരമാണ് കിറ്റുകൾ എത്തിച്ചു കൊടുത്തതു. അടൂർ മുൻസി പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ജന പ്രതിനിധികളുടെ ആവശ്യപ്രകാരം കിറ്റുകൾ വിതരണം ചെയ്തു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോർജ് വർഗീസ്, ട്രെഷറാർ പാസ്റ്റർ സന്തോഷ്‌, കമ്മറ്റി അംഗം ങ്ങൾ ആയ പി. ഡി. ജോണി കുട്ടി, എ. കെ. ജോൺ എന്നിവർ വിവിധ സ്ഥലങ്ങളിലെ കിറ്റ് വിതരണത്തിനു നേതൃത്വം നൽകി.

You might also like
Comments
Loading...