പെന്തെക്കോസ്തു യുവജനങ്ങൾക്ക് അഭിമാനം ഏലപ്പാറയിലെ ഈ സുവിശേഷകൻ

0 1,014

ഇടുക്കി : ഏലപ്പാറ എന്ന കൊച്ചു ഗ്രാമം പെന്തക്കോസ്തു മലയാള സമൂഹത്തിനു സുപരിചിതമാണ്. അവിടെ നിന്ന് കേരളത്തിലെ സുവിശേഷ വേദികളിൽ ക്രിസ്തുവിനെ സാക്ഷിക്കുവാൻ ഇറങ്ങി പുറപ്പെട്ട യുവ സുവിശേഷകനാണ് രതീഷ് ഏലപ്പാറ. എന്നാൽ രതീഷ് ഏലപ്പാറയെ വ്യത്യസ്തനാക്കുന്നത് സാമൂഹിക പ്രശ്നങ്ങളിൽ താൻ നടത്തുന്ന ഇടപെടലുകലാണ്. കേരളം കണ്ട രണ്ടു മഹാപ്രളയത്തിലും സഹായകകരങ്ങളുമായി ഏലപ്പാറ മുൻപന്തിയിൽ ഉണ്ടായിരുന്നു. തന്റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ ഒത്തിരി പേർക്ക് സഹായകരമായിരുന്നു. മാത്രമല്ല വിവിധ ഇടങ്ങളിൽ നടന്ന രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി സുവിശേഷകൻ രതീഷ് ഏലപ്പാറയും മുൻപന്തിയിൽ ഉണ്ടായിരുന്നു. കേരളം അനുഭവിക്കുന്ന ഈ കൊറോണയുടെ കാലത്തും തന്റെ ശ്രദ്ധേയമായ സാന്നിധ്യം കൊണ്ടു വ്യത്യസ്ഥനാകയുകയാണ് സുവിഷേകൻ രതീഷ് ഏലപ്പാറ. പീരുമേട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഉള്ള പൊതുവിതരണ കേന്ദ്രങ്ങൾ, ലൈബ്രറി, പോസ്റ്റ് ഓഫീസ്, കടകൾ പൊതു ഇടങ്ങൾ, അണുവിമുക്തമാക്കുന്ന പദ്ധതിയിൽ സജീവമാണ് സുവിശേഷകൻ രതീഷ് ഏലപ്പാറ. വരും ദിവസങ്ങളിൽ കൂടുതൽ സജീവമായി നിൽക്കുവാൻ സാധിക്കട്ടെ.

You might also like
Comments
Loading...