കൂട്ടായ്മയുടെ മഹത്വം മനസ്സിലാക്കണമെന്ന് കോവിഡ്

0 1,514

അടുത്ത മെയ് 15 വരെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്ന് വാർത്ത.
നിസ്സാര കാര്യങ്ങളുടെ പേരിൽ സഭായോഗം മുടക്കുന്നവർ വർദ്ധിച്ചു വരുകയായിരുന്നു. ഞാറാഴ്ച കളിലാണ് അനേകർക്കും തിരക്കോട് തിരക്ക്. ചിലർക്ക് പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും വെറുതെ വീട്ടിലിരിക്കും.സഭാ ശുശ്രൂഷകന്മാർ ഇതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രബോധിപ്പിക്കുകയും ചെയ്യും. പക്ഷേ ജനം വാശി പിടിക്കും. വാശി പിടിച്ചു വാശി പിടിച്ചു അവസാനം കർത്താവ് പറഞ്ഞു ഇത്ര വിഷമിച്ച് ആരും വരേണ്ട ,എല്ലാവരും വീട്ടിൽത്തന്നെ ഇരുന്നോ… ഇപ്പോൾ അങ്ങനെയിരിക്കുക എല്ലാവരും.

കൂട്ടായ ആരാധനയുടെ മഹത്വം എത്ര വലിയതാണെന്ന് മനസ്സിലാക്കാനുള്ള ദൈവ പ്രവർത്തി കൂടിയാണിത്.ഈ ഐസോലേഷൻ കാലത്ത് ഇങ്ങനെയുള്ള നിരവധി സത്യങ്ങൾ ദൈവജനം പഠിക്കേണ്ടതാവശ്യം.
തെറ്റുകൾ തിരുത്തണമെന്നാണ് ദൈവോദ്ദേശം.
ദൈവമഹത്വത്തിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ദൈവചനത്തിൻ്റെയും അനുഗ്രഹവും ജീവനും ലഭിക്കുന്ന ഇടമാണ് കൂട്ടായ്മ. ക്രിസ്തുവും സഭയും തമ്മിലുള്ളതാണ് കൂട്ടായ്മ.ഉറപ്പും വിശ്വാസവും പ്രത്യാശയുമാണ് കൂട്ടായ്മയിൽ ലഭിക്കുന്നത്. കൂട്ടായ ആരാധനകളിൽ ലഭിക്കുന്ന സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെ മുമ്പിൽ മനുഷ്യൻ്റെ പണവും പ്രതാപവുമെല്ലാം വെറും ചവറാണന്നാണ് കോവിഡ് ഓർപ്പിക്കുന്നത്.
ദൈവത്തെ സേവിക്കുന്നവർക്ക് ആത്മാർത്ഥയുണ്ടായിരിക്കണം. അനാഥമായി പൊടിപിടിച്ചു കിടക്കുന്ന ആ രാധനാലയങ്ങളെ നോക്കി ചിന്തിക്കുക – അലസ്സതയും മടിയും കർത്താവ് വെറുക്കുന്നു. അതുപോലെ കൂട്ടായ്മയിൽ, പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കുന്ന ചേരിതിരിവും വഴക്കും. നമ്മുക്ക് ജീവനും ശ്വാസവും നൽകുന്ന ദൈവത്തോടുള്ള നമ്മുടെ മനോഭാവം എപ്രകാരം ?
തെറ്റുകൾ തിരുത്തി ദൈവത്തോട് ക്ഷമയാചിച്ച് നമ്മുക്ക് മടങ്ങി വരാം. കൂട്ടായ്മയിൽ നിന്ന് ഐ സ്സൊലേറ്റ് ചെയ്തിരിക്കുന്ന ഈ മാസങ്ങൾ കർത്താവിനോട് ഏറ്റെവും അടുത്തിരിക്കുന്ന, തീഷ്ണതയേറിയ ആത്മീയ ജീവിതത്തിലേക്കുള്ള മടങ്ങി വരവിൻ്റെ കാലയളവ് ആകും എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...