മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ; രാജ്യത്ത് 24 മണിക്കൂറിനിടെ 43 മരണം

0 1,282

മുംബൈ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19 ബാധ സ്ഥിതികരിച്ചതായി പുറത്ത് വരുന്ന റിപോർട്ടുകൾ. 29 മലയാളികളുള്‍പ്പടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മുംബൈയിൽ പ്രവർത്തിക്കുന്ന ജസ്‍ലോക്ക് ആശുപത്രിയിൽ മാത്രം മലയാളികള്‍ ഉള്‍പ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബെ ഹോസ്പ്പിറ്റലില്‍ 12 ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു അതിൽ ഒരാൾ മലയാളിയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം വരെ, കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു, അതിനോടൊപ്പം 991 പേര്‍ക്കാണ് രോഗം ബാധിച്ചത്.

എന്നാല്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ത​രാ​യ​വ​രു​ടെ ഒരു ആഴ്ചയിലെ ശ​രാ​ശ​രി ക​ണ​ക്കെ​ടു​ത​താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​പ്ര​സ്താ​വ​ന. രാജ്യത്തെ 19 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഇ​ര​ട്ടി​ക്ക​ൽ നി​ര​ക്ക് ശ​രാ​ശ​രി നി​ര​ക്കി​നേ​ക്കാ​ൾ കു​റ​വാ​ണെ​ന്നും കേ​ര​ളം, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ആ​സാം, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടിയാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്, സു​ഖം പ്രാ​പി​ച്ച​വ​രും മ​രി​ച്ച​വ​രും ത​മ്മി​ലു​ള്ള അ​നു​പാ​തം ഇ​ന്ത്യ​യി​ൽ 80:20 ആ​ണെ​ന്നും ഇ​ത് മ​റ്റു​രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ മെ​ച്ച​പ്പെ​ട്ട നി​ല​യാ​ണെ​ന്ന് കേന്ദ്രമന്ത്രാലയ വക്താവ് ലവ് അഗർവാൾ പ്രസ്താവിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ലോക്കഡൗണിന് മുൻപ് ഏ​ക​ദേ​ശം മൂ​ന്നു ദി​വ​സം കൂടിയിരിക്കുമ്പോൾ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ 6.2 ദി​വ​സം​ കൂടുമ്പോഴാണ് ഇ​ര​ട്ടി​യാ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ല​വ് അ​ഗ​ർ​വാ​ൾ പ്രസ്താവിച്ചു. അതിന് പുറമെ, രോഗം ഭേദമായി സു​ഖം പ്രാ​പി​ക്കു​ന്ന​വ​രു​ടെ നി​ര​ക്കിൽ വർധന ഉണ്ടായതായും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
അതേസയം മഹാരാഷ്ട്രക്ക് പിന്നാലെ കോവിഡ് കേന്ദ്രങ്ങളായി മാറുകയാണ് മധ്യപ്രദേശും ഗുജറാത്തും. രോഗബാധിതരുടെ എണ്ണം മധ്യപ്രദേശിൽ 1310ഉം ഗുജറാത്തിൽ 1100ഉം ആയി. മധ്യപ്രദേശിൽ 146 പുതിയ കേസുകൾ അടക്കം ആകെ രോഗബാധിതർ 1310ഉം മരണം 69ഉം ആയി. ഇൻഡോറിൽ 842ഉം ഭോപ്പാലിൽ 197ഉം പേർ രോഗബാധിതരാണ്. 408 പ്രദേശങ്ങൾ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. 98 കേസുകളും രണ്ടു മരണവുമാണ് രാജസ്ഥാനിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 1229ഉം മരണം 17ഉം ആയി.

You might also like
Comments
Loading...