കോവിഡ്-19; ഇന്ത്യയില്‍ മരണം 1000 പിന്നിട്ടു, ഇന്നലെ മാത്രം 1,840 പുതിയ കേസുകള്‍; മറ്റ് രോഗികളില്‍ നിര്‍ബന്ധിത കോവിഡ് പരിശോധന വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

0 1,299

ന്യുഡൽഹി: രാജ്യത്തെ ആശുപത്രികളില്‍ മറ്റ് രോഗങ്ങള്‍ക്കും ചികില്‍സ തേടുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്ബന്ധമായി നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മാത്രം നടത്തിയാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കി നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറ്റ് രോഗികളില്‍ നിര്‍ബന്ധിത കോവിഡ് പരിശോധന വേണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

അതേസമയം, രാജ്യത്ത് കോവിഡ‍് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ആയിരം പിന്നിട്ടു. രോഗ ബാധിതരുടെ എണ്ണം 30,000 കടന്നപ്പോൾ മരണം സംഖ്യയും ഇത്രയും തന്നെ ഉയരുന്നത്. 1007 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ട്. ഇന്നലെ (ചൊവ്വ) മാത്രം രാജ്യത്ത് 69 മരണങ്ങളും 1,840 പുതിയ കേസുകളുമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ, ഇതുവരെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന കേസുകളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഗുജറാത്ത് (19), മധ്യപ്രദേശ് (10), ഉത്തര്‍പ്രദേശ് (3) എന്നിങ്ങനെയാണ് മരണ നിരക്ക്. മഹാരാഷ്ട്രയില്‍ വീണ്ടും കേസുകളുടെ എണ്ണത്തില്‍ ഇന്നലെ വര്‍ദ്ധനവ് രേഖപ്പെടുത്തി. 729 പേരിലാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട് 121, ഗുജറാത്ത് 226, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 206 എന്നിങ്ങനെ കേസുകള്‍ ഉയര്‍ന്നതോടെയാണ് ഇന്ത്യയില്‍ 1,840 പുതിയ കൊറോണ വൈറസ് രോഗികള്‍ കുടി രേഖപ്പെടുത്തിയത്. ഏപ്രില്‍ 23 ന് രേഖപ്പെടുത്തിയ 1,755 ആയിരുന്നു നേരത്തെയുള്ള ഉയര്‍ന്ന നിരക്ക്.

You might also like
Comments
Loading...