രാജ്യവ്യാപകമായി ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും.

0 1,540

ന്യുഡൽഹി: കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയത്. നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ കേന്ദ്രം പുറത്തിറക്കും. മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 (നാളെ) മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്താമായിരിക്കും നാലാംഘട്ട ലോക്ഡൗണ്‍ എന്ന് അടുത്തിടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17ലേക്കും നീട്ടുകയായിരുന്നു.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടുന്നത്. 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.

You might also like
Comments
Loading...