നൈജീരിയയില്‍ അഞ്ചു ക്രൈസ്തവരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഐ‌.എസ്

0 5,935

അബൂജ: കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചതിന്റെ പേരിൽ, ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ബൊർണോ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഞ്ച് നൈജീരിയൻ പൗരന്മാരെ വധിച്ചു എന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഇയോൺസ് ഇന്റലിജൻസ് എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത 35 സെക്കൻഡ് വീഡിയോ ഉടനെ തന്നെ നീക്കം ചെയ്തെങ്കിലും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിരിന്നു.
“മുസ്ലീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവര്‍ക്കും അതിന് പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇത്” എന്ന ഭീഷണി മുഴക്കിയാണ് കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 22) തീവ്രവാദികള്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലിബിയയില്‍ ഐ‌.എസ് വധിച്ച കോപ്റ്റിക് രക്തസാക്ഷികള്‍ക്ക് സമാനമായി അഞ്ചു പേരെയും മുട്ടുകത്തി നിർത്തി, ചുവന്ന തുണികൊണ്ട് കണ്ണു മൂടിക്കെട്ടിയശേഷം എകെ 47 തോക്ക് ഉപയോഗിച്ച് അഞ്ച് ഭീകരർ പിന്നിൽനിന്ന് വെടിവെക്കുകയായിരുന്നുവെന്ന് ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ക്രൈസ്തവരാണെന്ന് പ്രദേശവാസികളാണ് സ്ഥിരീകരിച്ചത്. ശേഷിക്കുന്നവര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാൻ തയാറെടുത്തിരിന്ന ഇസ്ലാം മതസ്ഥരാണെന്നും സൂചനയുണ്ട്. മുസ്ലീങ്ങളായി അല്ലാഹുവിലേക്ക് മടങ്ങണമെന്നും തങ്ങളുടെ മുന്നറിയിപ്പ് നിരസിക്കുന്നവരെ ഈ അഞ്ചുപേരുടെ വിധിതന്നെയാണ് കാത്തിരിക്കുന്നതെന്നും തീവ്രവാദികള്‍ വീഡിയോയില്‍ ആക്രോശം മുഴക്കുന്നുണ്ടെന്നായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

You might also like
Comments
Loading...