ലേഖനം | ദൈവവചനത്തിന്റെ പ്രതീകങ്ങൾ | പാസ്റ്റർ. ബാബു പയറ്റനാൽ

0 1,474

1) ശുദ്ധീകരിക്കുന്ന തീ: ഹൃദയങ്ങളെയും ജീവിതങ്ങളെയും ശുദ്ധീകരിക്കുന്ന ഒരു ആത്മീയ തീയാണ് ദൈവവചനം. യിരേ. 23:29 എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

2) തകർക്കുന്ന ചുറ്റിക : എല്ലാ ചെറുത്തു നിൽപ്പുകളെയും തകർക്കുന്ന കഠിനഹൃദയങ്ങൾക്ക് പാപബോധ്യം വരുത്തുന്ന ചുറ്റികയാണ് ദൈവവചനം. യിരേ.23:29 എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

Download ShalomBeats Radio 

Android App  | IOS App 

3) സത്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടി: നാം ക്രിസ്തുവിൽ ആരാണെന്ന് പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണ് ദൈവവചനം. അങ്ങനെ അവൻ നമ്മെ കാണുന്നതുപോലെ നമ്മെത്തന്നെ കാണാനും അവിടുത്തെ സാദൃശ്യത്തിലേക്ക് വളരാനും നമുക്ക് കഴിയും.യാക്കോ.1:23-24 ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.

4) പുതുജീവൻ നല്കുന്ന വിത്ത് : നിത്യജീവൻ, അനുഗ്രഹം, സ്വാതന്ത്ര്യം എന്നിവ വർദ്ധിപ്പിക്കുകയും ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ഒരു വിത്താണ് ദൈവവചനം. മർക്കൊ. 4:14 – 15 “വിതെക്കുന്നവൻ വചനം വിതെക്കുന്നു. വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. മത്താ. 13:23 നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.”

5) വെടിപ്പാക്കുന്ന വെള്ളം: വെള്ളം നമ്മെ പുറമേ കഴുകുന്നതുപോലെ ദൈവവചനം നമ്മുടെ അകം കഴുകുന്നു.
എഫെ. 5:26 അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും….

6)കാലിന്നു ദീപവും പാതെക്കു പ്രകാശവും : ഇരുട്ടിൽ നമ്മെ നയിക്കാൻ വെളിച്ചം ആവശ്യമുള്ളതുപോലെ, നമ്മുടെ സ്വാഭാവിക കണ്ണുകളാൽ നമ്മൾ എവിടെയാണ് നടക്കുന്നതെന്ന് കാണാനും നാം പാതയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനും വചനവിളക്കിന് കഴിയും.സങ്കീ. 119:105 നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.

7) ആത്മീയ ജീവിതത്തെ ഫലവത്താക്കുന്ന മഴയും മഞ്ഞും: മഴയും മഞ്ഞും സ്വർഗത്തിൽ നിന്ന് ഭൂമിയെ നനയ്ക്കുകയും വിത്തുകൾ മുളപ്പിക്കുകയും വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നതുപോലെ, ദൈവവചനം നനയ്ക്കുകയും പോകുന്നിടത്തെല്ലാം ജീവൻ നൽകുകയും ചെയ്യുന്നു. യെശ. 55:10-11 മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ
എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.

8) പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും തുളെച്ചുചെല്ലുന്ന ഇരുവായ്ത്തലയുള്ള ആത്മീയ വാൾ: ദൈവവചനം ദൈവത്തിന്റെ ശത്രുവിനെ പരാജയപ്പെടുത്താനുള്ള ശക്തമായ ഇരുവായ്ത്തലയുള്ള വാളിനേക്കാൾ മൂർച്ചയുള്ള
ആത്മീയ ആയുധമാണ്. എബ്രാ.4:12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. എഫെ. 6:17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. വെളി.1:16 അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.

9) എന്നേക്കും നിലനില്ക്കുന്ന,അല്പബുദ്ധിയെ ജ്ഞാനിയാക്കുന്ന,വിലമതിക്കുന്ന സ്വർണം: സങ്കീ. 19:7-10 യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.

10) സന്തോഷവും ഹൃദയത്തിന് ആനന്ദവും നല്കുന്ന ആത്മീയഭക്ഷണം: യിരേ. 15:16 ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.

11 ) ശിശുക്കൾക്ക് വളരുവാനുള്ള മായമില്ലാത്ത പാൽ: 1പത്രൊ 2:2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ

12) വിശക്കുന്നവർക്കുള്ള അപ്പം:
മത്താ. 4:4 അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

12) കൃപയും സത്യവും നിറഞ്ഞ് ജഡമായിത്തീർന്ന വചനം: യോഹ.1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

13) തേനിലും തേങ്കട്ടയിലും മധുരമുള്ളവ :സങ്കീ. 19-10….. യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.

14) ജീവനുള്ളതും നിലനില്ക്കുന്നതും കെടാത്തതുമായ വീണ്ടും ജനിപ്പിക്കുന്ന ബീജം: 1പത്രൊ.1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
യാക്കോ. 1:18 നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

15) ലഹരി പിടിപ്പിക്കുന്ന വീഞ്ഞ്. യിരേ.23:9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.

കർത്താവിന്റെ വചനം എന്നേക്കും നിലനിൽക്കുന്നു. 1പത്രൊ.1:25 കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.

വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. സങ്കീ. 119:89 യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.

ദൈവവചനം കൈക്കൊള്ളാതെ തള്ളിക്കളയുന്നവനെ ദൈവവചനം തന്നേ ഒടുക്കത്തെ നാളിൽ ന്യായം വിധിക്കും…. യോഹന്നാൻ 12:47 – 48 എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.

അതുകൊണ്ട് നമുക്കാവശ്യം സഭാ സംഘടനാ, രാഷ്ട്രീയ സ്പിരിറ്റ് അല്ല. ബൈബിളിലെ ദൈവത്തിന്റെ, ദൈവവചനത്തിന്റെ സ്പിരിറ്റ് ആണ്. റോമ.8:9 നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.

You might also like
Comments
Loading...