പാസ്റ്റർ മുൻകൈയെടുത്തു ചെല്ലാനം തീരത്ത് കടലിനെ തടയാൻ ; 39,000 ചാക്കിൽ താൽക്കാലിക കടൽ ഭിത്തി.

0 6,520

മറുവക്കാട്ട്: പാസ്റ്റർ റ്റി.സി സജുമോൻ, കഴിഞ്ഞ 27 വർഷങ്ങളായി മറുവക്കാട് ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ ശുശ്രുഷകൻ. റാന്നിയിൽ നിന്ന് ചെല്ലാനം പഞ്ചായത്തിലേക്ക് കാൽ എടുത്ത് വെച്ചപ്പോൾ മനസ്സിൽ ഒറ്റ ലക്ഷ്യം മാത്രം. ദൈവ രാജ്യത്തിനായിയും ദൈവമക്കൾക്കായും അഹോരാത്രം അങ്ങേയറ്റം ഉത്സാഹിക്കുക, അതും തിരിക്കെ ഒന്ന് പ്രതീക്ഷിക്കാതെ. ദൈവീക ദർശനവും വെളിപ്പാടും കൂടി ശക്തമായ നിയോഗവും ആത്മപ്രചോദിതമായ തീരുമാനവുമായി ചെല്ലാനത്തു മറുവക്കാട്ട് ദൈവസഭ സ്ഥാപിച്ചു. എന്നാൽ പ്രിയ കർതൃദാസൻ ഇപ്പോൾ മറ്റൊരു സമൂഹ കാര്യത്തിലാണ് നിലവിൽ ജനഹൃദയങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. തീരത്ത് കെട്ടിയ കടൽ ഭിത്തി മാനാശ്ശേരി മുതൽ ചെല്ലാനം വരെ തിരയിൽ തകർന്നപ്പോൾ പകരം തടയണ കെട്ടാൻ ആവശ്യമായ 39000 ചാക്കുകൾ നൽകിയാണ്. താൽക്കാലിക ക്രമീകരണമാണെങ്കിലും ചെല്ലാനത്തെ പ്രദേശവാസികൾക്ക് ഇത് ഒരൽപ്പം മനഃസമാധാനവും ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്. തങ്ങളാൽ കഴിയാവുന്ന വിധം ഇത് വരെ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

You might also like
Comments
Loading...