മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ചു.

0 4,193

ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വലിയ അധ്യായമായിരുന്ന പ്രണബ് മുഖർജി (85) ഇനിയില്ല. അന്ത്യം ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകൻ അഭിജിത് മുഖർജിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. പരേതയായ സുവ്രയയാണ് ഭാര്യ. ഇന്ദ്രജിത്,ശർമിഷ്ഠ എന്നിവരാണ് മറ്റ് മക്കൾ.
തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ നടന്ന പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.2019-ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി പ്രണബ് മുഖർജിയെ രാജ്യം ആദരിച്ചിരുന്നു. പതിമുന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതൽ ’17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. സുരി വിദ്യാസാഗർ കോളേജിൽനിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കൽക്കത്ത സർവകലാശാലയിൽനിന്ന്എൽ.എൽ.ബി.യും കരസ്ഥമാക്കി. കൊൽക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ (പോസ്റ്റ് ആൻഡ് ടെലിഗ്രാം) ക്ലർക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ ‘ദേശേർ ഡാക്’ ൽ പത്രപ്രവർത്തകനായും പിന്നീട് അഭി
ഭാഷകനായും തൊഴിൽ ചെയ്ത ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.1969ൽ രാജ്യസഭാംഗമായ പ്രണബ് 73-ൽ ഇന്ദിരാസർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി ആയിരുന്നു. ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലേറിയപ്പോൾ 82 മുതൽ 84 വരെ ധനകാര്യമന്ത്രിയായിരുന്നു പ്രണബ്. പിന്നീട് 1995-ൽ നരസിംഹറാവു മന്ത്രിസഭയിലാണ് വിദേശകാര്യമന്ത്രിയായി പ്രണബ് എത്തുന്നത്.
2004-ൽ മൻമോഹൻ സിങ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പ്രണബ് രാഷ്ട്രപതിയാകുന്നതിന് വേണ്ടിയാണ് മന്ത്രിപദം രാജിവെച്ചത്. 1997-ൽ മികച്ച പാർലമെന്റേറിയൻ പുരസ്കാരം നേടി. പദ്മവിഭൂഷണും കരസ്ഥമാക്കിയുണ്ട്. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും കൈകാര്യം ചെയ്യുന്ന അഞ്ച് പുസ്തകങ്ങൾ പ്രണബ് മുഖർജി രചിച്ചിട്ടുണ്ട്.

You might also like
Comments
Loading...