ലേഖനം | ആഘോഷങ്ങൾ അനുവദനീയമോ ? | പാസ്റ്റർ ലിജോ ജോണി കെ

0 1,530

ആഘോഷങ്ങൾ പങ്കു കൊള്ളുന്നതിന് പ്രശ്നങ്ങൾ ഉണ്ടോ എന്നത് ഓരോ ആഘോഷങ്ങൾ വരുമ്പോഴും ഉയരുന്ന ചോദ്യമാണ്.ചിലർ ഉത്തരങ്ങൾക്ക് വേണ്ടിയും, മറ്റുചിലർ വിവാദങ്ങൾക്ക് വേണ്ടിയും ചോദ്യങ്ങൾ ഉന്നയിക്കുന്നു.ആഘോഷിക്കാമോ? എന്ന ഒറ്റ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയുക അസാധ്യം. എന്നിരുന്നാലും ഉത്തരമുണ്ട് എന്ന് നമുക്ക് പറയാം. എന്നാൽ അതിനു ചില രീതികളും ഉണ്ട് എന്നുള്ളത് നാം മറക്കരുത്.

1,ബൈബിൾ ഉത്സവങ്ങളും പെരുന്നാളുകളും ഉണ്ടോ?
ഉത്തരം. ഉണ്ട്

Download ShalomBeats Radio 

Android App  | IOS App 

2, യഹോവയായ ദൈവം ആഘോഷങ്ങൾ ജനത്തിന് നൽകിയിരുന്നോ?
ഉത്തരം . ഉണ്ട്

3,യേശു ഉത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? ഉത്തരം-ഉണ്ട് .

4,പുതിയ നിയമസഭയ്ക്ക് ഉത്സവങ്ങൾ ഉണ്ടോ? ഉത്തരം -ഉണ്ട് .

എപ്രകാരം ഉള്ളതാണ് സഭയുടെ ഉത്സവം ?

   സഭയുടെ ഉത്സവം മറ്റ് ജനവിഭാഗങ്ങൾക്ക് ഉള്ളതുപോലെ ഉള്ള ഉത്സവങ്ങളും ആഘോഷങ്ങളും അല്ല എന്നതാണ് ഏറ്റവും പ്രാധാന്യം നേടുന്ന വിഷയം. കൊലോസ്യർ 2: 15 പ്രകാരം ക്രൂശിൽ നേടിയ ജയോത്സവമാണ് സഭ തുടരുന്നത്. ഈ വിജയോത്സവം ദൈവജനം കൊണ്ടാടുന്നതിന് ഒരുവൻ വീണ്ടും ജനനം നേടേണ്ടത് ആവശ്യവുമാണ് .

എപ്പോഴാണ് ആഘോഷങ്ങൾ തെറ്റായി മാറുന്നത്?

  വിഗ്രഹാർപ്പിതത്തെ പറ്റിയുള്ള പരാമർശങ്ങൾ സഭയോട് ലേഖനത്തിലൂടെ ശ്ളീഹ പരാമർശിക്കുമ്പോൾ വിഗ്രഹം ഏതുമില്ല എന്നും, എന്തും എവിടെ നിന്നും നിങ്ങൾക്ക് /അങ്ങാടിയിൽ ലഭിക്കുന്നതെന്നും ഭക്ഷിക്കാമെന്ന് ആണ് പറയുന്നത്. അപ്പോൾ തന്നെ എല്ലാം കഴിക്കാം എന്ന് ഒരു വിശ്വാസി വിശ്വസിക്കുകയും, അദ്ദേഹം അപ്രകാരമൊരു ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് , ഭക്ഷിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്നവൻ അത് കാണുകയും അവൻറെ ബലഹീന മനസ്സ് ഇതിനാൽ വേദനിക്കുകയും, മനസ്സാക്ഷി മുറിവേൽക്കുമ്പോൾ മുറിവേൽപ്പിച്ച വ്യക്തി ക്രിസ്തുവിനോട് പാപം ചെയ്യുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു.ആകയാൽ ആഹാരം മറ്റൊരുവന് ഇടർച്ച ആകുന്നുവെങ്കിൽ ഞാൻ ഇനി മുതൽ മാംസം കഴിക്കുകയില്ല എന്നാണ് ശ്ളീഹ സഭയോട് പറയുന്നത്.

  ഈ വചനം ഇപ്രകാരം ആഘോഷങ്ങൾക്കായി മനസ്സ് വെമ്പൽ കൊള്ളുന്നവർ പാടില്ല എന്ന് ധരിക്കുന്നവരുടെ മനസ്സാക്ഷിയെ വേദനിപ്പിച്ചാൽ അവർ പടച്ചുവിടുന്ന ആധുനിക സ്വാതന്ത്ര്യത്താൽ നീ ക്രിസ്തുവിനോട് പാപം ചെയ്യുകയാണ് ചെയ്യുന്നത്.ഈ വിധം ചിന്തിക്കുമ്പോൾ ഉത്സവങ്ങൾക്ക് പിറകെ പോകണം എന്ന് വാദിക്കുന്നവർ ഒന്നുകിൽ വചനം ശരിയായി അറിയുന്നില്ല;അല്ലെങ്കിൽ സാത്താൻ അവരുടെ മനസ്സിനെ ഇരുട്ടാക്കി, ഇവർ അറിയാതെ ഇവരെക്കൊണ്ട് പാപം ചെയ്യുകയാണ് ചെയ്യുന്നത്. ആകയാൽ ഉത്സവങ്ങൾ ആഘോഷിക്കുന്നവരും, ഈ പ്രമാണം വളരെ ഓർമ്മയിൽ വെയ്ക്കേണ്ടത് ആവശ്യം. 
You might also like
Comments
Loading...