ചരിത്രം സാക്ഷി; ഇസ്രായേൽ സമാധാന ഉടമ്പടിയില്‍ ഒപ്പു വയ്ക്കാന്‍ യു.എ.ഇ സംഘം അമേരിക്കയില്‍

0 1,530

വാഷിംഗ്‌ടൺ: നാളെയാണ് ആ ചരിത്രദിനം. വരും തലമുറകൾക്ക് എന്നും അറിഞ്ഞിറിക്കേണ്ടതും ഓർത്ത് വയ്യ്ക്കേണ്ടതുമായ ആ ദിനം, അതെ നാളെയാണ് ഇസ്രായേൽ യു.എ.ഇ സമാധാന ഉടമ്പടി ഒപ്പുവെയ്ക്കുക. ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പുവെയ്ക്കാൻ യു.എ.ഇ സംഘം അമേരിക്കയിൽ. ഇസ്രായേലിനെ പ്രതിനിധീകരിച്ചത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തുമ്പോൾ, യു.എ.യിനെ പ്രതിനിധീകരിച്ച വിദേശകാര്യ സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായ്ദ് അൽ നഹ്യാനാണ് കരാറിൽ ഒപ്പുവെയ്ക്കുന്നത്. യു.എസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യു.എ.ഇ സംഘം കരാറിൽ ഒപ്പുവയ്ക്കാൻ അമേരിക്കൻ തലസ്ഥാനത്ത് എത്തിയത്.

യു.എ.ഇക്ക് പുറമെ ഇപ്പോൾ ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്റൈനിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്നിൽ നിൽക്കുകയാണ് പലസ്തീന്‍. പലസ്തീന്‍ ജനതയെയും ജറുസലേമിനെയും ബഹ്റൈന്‍ ഒറ്റിക്കൊടുത്തതായി പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രസ്താവിച്ചു. ഇസ്രായേല്‍ – യു.എ.ഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ പലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്റൈനും കൂടി ഇസ്രായേലുമായി സൗഹൃദത്തിലാവുന്നത്. യു.എസില്‍ നിന്നുള്ള നിരന്തര ശ്രമഫലമായാണ് ബഹ്റൈനും ഇസ്രായേലും കൈകോര്‍ക്കുന്നത്.

You might also like
Comments
Loading...