എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം; ഏറ്റവും പുതിയ കവർ വേർഷനുമായി ജാസി ഗിഫ്റ്റ്.

0 1,399
എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം; ഏറ്റവും പുതിയ കവർ വേർഷനുമായി ജാസി ഗിഫ്റ്റ്

ഒരു ദൈവ പൈതലിന് പ്രത്യാശക്കും അനുഗ്രഹത്തിനും എന്നും മുതൽകൂട്ടായിരിക്കുന്ന, ലോകം മുഴുവൻ ജാതിഭേദമെന്യേ ഏറ്റ് പാടുന്ന ക്രൈസ്തവ ഗാന ലോകത്തിലെ എണ്ണമറ്റ ഒരുപിടി ശേഖരങ്ങളിലെ ഒന്നാണ് ” എന്റെ ദൈവം സ്വർഗ്ഗസിംഹാസനം ” എന്ന് പ്രത്യാശ ഗീതം. കർത്താവിൽ പ്രസിദ്ധനും അഭിശക്തനുമായ സാധു കൊച്ചുകുഞ്ഞ് ഉപദേശി രചിച്ച ഈ അനുഗ്രഹീത ഗാനം, കാലങ്ങളായി പല തലമുറകളായി ഏറ്റ് പാടി, ഇന്നും പാടി കൊണ്ടിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

” എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം ” എന്ന് ഗാനത്തിന്റെ പല പല രൂപത്തിലും മാറ്റത്തിലുമായി സംഗീത ലോകത്ത് അവതരിച്ചപ്പോഴും അവ ഒക്കെ ലോകം ഏറ്റെടുത്തിട്ടുണ്ട്, കാരണ ഈ ഗാനം അത്രയ്ക്കും, എന്നും ഓരോ വ്യക്തിയുടെ ജീവിതത്തിലും ആത്മവിലും സ്വാധീനിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ഈ അനുഗ്രഹീത ഗാനത്തിന്റെ ഏറ്റവും പുതിയ വേർഷനുമായി നിങ്ങളുടെ മുൻപിൽ എത്തിയിരിക്കുകയാണ് സുപ്രസിദ്ധ സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്. ജീസസ് ലീവ്സ് എന്ന് സീരീസിലെ ഏറ്റവും പുതിയ വീഡിയോയാണ് ജാസ്സി ഗിഫ്റ്റ് തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഈ കവർ വേർഷൻ ആലപിച്ചിരിക്കുന്നത് ഇഷാൻ ദേവ് ആണ്. റീലീസ് ചെയ്തു ദിവസങ്ങൾ കൊണ്ട് ഇതിനോടകം ആയിരങ്ങൾ ഈ ഗാനം കണ്ടു കഴിഞ്ഞു. വീഡിയോ കാണുന്നത്തിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ സന്ദർശിക്കുക:

Song link : –

https://youtu.be/RZEhe4cHBNY

You might also like
Comments
Loading...