അതിർത്തിയിൽ ഷെല്‍ ആക്രമണം; മലയാളി ജവാൻ അനീഷ് തോമസിന് വീരമൃത്യു

0 1,726

ശ്രീനഗർ: രാജ്യത്തിന്റെ അതിർത്തിയിൽ പാകിസ്താൻ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഒരു മേജർ അടക്കം മറ്റു മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുവിന്റെ അതിർത്തി നൗഷാര സെക്ടറിലെ സുന്ദർബനിൽ വെച്ചാണ് പാക് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച (ഇന്നലെ) ഉച്ചയ്ക്ക് ഉണ്ടായ ഷെല്ലാക്രമണത്തിലാണ് അനീഷ് വീരമൃത്യു വരിച്ചത്. ഇന്ന് (ബുധൻ) പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അനീഷിന്റെ വീരമൃത്യു സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥീരീകരിച്ചത് തുടർന്ന് നാട്ടിലുള്ള ബന്ധുമിത്രാതികൾക്ക് സൈനികന്റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. പട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം നടന്നതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ഈ മാസം 25ന് അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തുനിന്ന് ഭൗതികശരീരം ഡൽഹയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. അവിടെ നിന്ന് നാളെ തിരുവനന്തപുരത്ത് എത്തിക്കും തുടർന്ന് വിലാപയാത്രയായി സ്വദേശമായ കടക്കലിൽ എത്തിക്കും.

കടയ്ക്കൽ സ്വദേശിയായ തോമസ്- അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ് തോമസ്. ഭാര്യയും ആറു വയസ്സുള്ള മകളുമുണ്ട്. രാഷ്ട്രീയ റൈഫിൾസിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരിൽ എത്തിയത്. 16 വർഷമായി സൈനിക സേവനം നിർവഹിച്ചുവരികയായിരുന്നു അനീഷ് തോമസ്.

You might also like
Comments
Loading...