വ്യാജ വാര്‍ത്തകള്‍ക്ക് എതിരായ നടപടി മാധ്യമങ്ങള്‍ക്കും മാധ്യമ സ്വതന്ത്ര്യത്തിനും എതിരല്ല; മുഖ്യമന്ത്രി.

0 597

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കണ്ട് വരുന്ന ഒട്ടേറെ വ്യാജവും ഒട്ടും നീതി പുലർതാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ക്കെതിരെയായ നടപടിയായി തെറ്റിദ്ധിരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാർത്തകൾ നൽകുമ്പോൾ ഏത് മാധ്യമങ്ങളായാലും ചിലപ്പോൾ തെറ്റ്പറ്റിയേക്കാം. യാദൃശ്ചികമായി ഇങ്ങനെ പറ്റുന്നതിനെ ബോധപൂർവമായ നിർമിതിയായി ആരും കണക്കാക്കില്ല. പക്ഷെ തെറ്റ് തിരുത്താൻ സ്വാഭാവികമായും അവർ തയ്യാറാകേണ്ടതുണ്ട്. ചില മാധ്യമങ്ങൾ തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്താനേ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക സംവിധാനം പൊലീസിൻെറ നേതൃത്വത്തിൽ എടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത് അത് ചിലരിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും പരിരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെയാണ് സർക്കാറിനുള്ളത്. വ്യാജ വാർത്തകൾ ആഗോള പ്രതിഭാസമാണ്. സമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണെന്ന് നാം തിരിച്ചറിയണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like
Comments
Loading...