കൈസ്തവ സംഘടനയുടെ പേജ് മുന്നറിയിപ്പില്ലാതെ ഫെയ്സ്ബുക്ക് നീക്കം ചെയ്തു
വികലമായ ലൈംഗിക ആകർഷണങ്ങളും ലിംഗഭേദ സന്ദേഹങ്ങളും ഉള്ളവരെ സഹായിക്കുന്ന ക്രിസ്ത്യൻ സ്ഥാപനമായ ‘റെസ്റ്റോർഡ് ഹോപ്പ് നെറ്റ്‌വർക്കിന്റെ’ പേജ് ഫേസ്ബുക്ക് നീക്കംചെയ്തു.
എന്തുകൊണ്ടാണ് പേജ് എടുത്തുമാറ്റിയത് എന്നതിനെക്കുറിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും, “പരിവർത്തന തെറാപ്പി” എന്ന് ചിലർ വിളിക്കുന്ന സർക്കാർ വിലക്കിനെ പിന്തുണയ്ക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് സോഷ്യൽ മീഡിയ ഭീമന്റെ നീക്കം എന്ന് വിശ്വസിക്കുന്നു.
Download ShalomBeats Radio
Android App | IOS App
“സ്വവർഗാനുരാഗ പ്രശ്നവുമായി പൊരുതുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും നൽകുന്ന യഥാർത്ഥ കൗൺസിലിംഗ് സഹായങ്ങൾ എന്തെന്നു വ്യക്തമാക്കാതെ, എൽജിബിടിക്യു ആക്ടിവിസ്റ്റ് കമ്മ്യൂണിറ്റിയുമായ് ബന്ധപ്പെട്ട്, മനഃപൂർവവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രയോഗമാണുള്ളത്, റെസ്റ്റോർഡ് ഹോപ്പ് നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻ പോൾക്ക് വിശദീകരിച്ചു.
ഫെയ്‌സ്ബുക്കിന്റെ ഇത്തരം പ്രവർത്തനങ്ങൾ കാഴ്ചപ്പാടിന്റെ വിവേചനത്തിന് ഒരു ഉദാഹരണമാണെന്ന് പോൾ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയ മാധ്യമത്തിൽ മനുഷ്യ ലൈംഗികതയെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വീക്ഷണങ്ങൾ സ്വാഗതാർഹമല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് പോൾക്ക് കൂട്ടിച്ചേർത്തു.