വാർഷിക പരീക്ഷയും താലന്തു ടെസ്റ്റും മാറ്റി വെച്ചു: ഐ.പി.സി സണ്ടേസ്ക്കൂൾ അസോസിയേഷൻ

0 2,534

കുമ്പനാട്: കോവിഡ് വൈറസ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഈ അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷ, വിരുതു പരീക്ഷ, താലന്ത് ടെസ്റ്റ് എന്നിവ കേന്ദ്രതലത്തിൽ നടത്തുന്നതല്ലെന്ന്  ഐപിസി സണ്ടേസ്ക്കൂൾ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സെൻ്റർതലത്തിലോ ലോക്കൽ തലത്തിലോ അദ്ധ്യാപകർ പരീക്ഷ നടത്തി അടുത്ത ക്ലാസിലേക്കുള്ള പ്രെമോഷൻ നവംബർ 29 നകം നടത്തേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. 2020 ഡിസംബർ ആദ്യ ഞായറാഴ്ച മുതൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കണമെന്നും സർക്കാർ നിയന്ത്രണങ്ങൾ മാറുന്നതുവരെ മറ്റു മാധ്യമങ്ങളിലൂടെ ക്ലാസുകൾ നടത്തണമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഒത്തുകൂടലിന് ബുദ്ധിമുട്ടുള്ളതിനാൽ താലന്ത് ടെസ്റ്റും കേന്ദ്ര തലത്തിൽ ഉണ്ടായിരിക്കുന്നതല്ല. അതും സെൻ്റർ, ലോക്കൽ തലങ്ങളിൽ പ്രോഗ്രാമുകളുടെയും മത്സരാർത്ഥികളുടെയും എണ്ണം പരിമിതപ്പെടുത്തി 2019- ലെ നിയമാവലി പ്രകാരം നടത്താം.

ലോക്ഡൗണിനെ തുടർന്ന് സഭകളിലെ സണ്ടേസ്ക്കൂളുകൾ മുടങ്ങിയെങ്കിലും മലപ്പുറം മേഖല 2020 മെയ് മാസത്തിൽ  ഓൺലൈനിലൂടെ ആരംഭിച്ച ” വീട്ടിലെ സണ്ടേസ്കൂൾ” ഏറെ പ്രശംസനീയമായിരുന്നു. ഇപ്പോഴും മുടങ്ങാതെ ഓൺലൈൻ വഴി നടക്കുന്ന ‘വീട്ടിലെ സണ്ടേസ്ക്കൂളി’ൽ ഒട്ടേറെ സഭകളും മറ്റു സഭാ വിഭാഗങ്ങളും പങ്കെടുക്കുന്നു.

You might also like
Comments
Loading...