രണ്ടാം ദേവാലയ കാലഘട്ടത്തിലെ യഹൂദ സ്നാനഘട്ടം (മിക്വെ) കണ്ടെത്തി

0 1,462

ടെൽ അവീവ്: 2,000 വർഷത്തിലധികം പഴക്കമുള്ള മിക്വെ എന്നു വിളിക്കുന്ന യഹൂദ സ്നാനഘട്ടം ഗലീലിയിൽ ഒരു പുരാതന കൃഷിയിടത്തിൽ നിന്ന് കണ്ടെടുത്തു. ഇസ്രായേൽ പുരാവസ്തു അതോറിറ്റി നടത്തിയ ഖനനത്തിനിടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തൽ ലഭിച്ചത്. ഈ മേഖലയിൽ ആരംഭിക്കാൻ പോകുന്ന ദേശീയപാത നിർമാണത്തോടനുബന്ധിച്ചാണിതു കണ്ടെത്തിയതെന്നു റിപ്പോർട്ടുകൾ പറയുന്നു.

“ഈ പുരാതന കൃഷിയിടത്തിലെ താമസക്കാർ യഹൂദരായിരുന്നുവെന്നും തോറയിൽ അധിഷ്ഠിതമായി മതപരവും പരമ്പരാഗതവുമായ വിശുദ്ധ ജീവിതരീതി ഇവർ നയിച്ചതായും ഈ ശുദ്ധീകരണകേന്ദ്രം വ്യക്തമായി സൂചിപ്പിക്കുന്നു. രണ്ടാം ദേവാലയ കാലംമുതൽ ഇന്നുവരെ യഹൂദന്മാർ ആചാരപരമായ സ്റ്റാനങ്ങൾ തുടരുന്നുണ്ട്”, ഖനന ഡയറക്ടർമാരായ അബ്ദുൽ എൽഗാനി ഇബ്രാഹിം, ഡോ. വാലിദ് ആട്രാഷ് എന്നിവർ വിശദീകരിച്ചു.

Download ShalomBeats Radio 

Android App  | IOS App 

“ഈ കൃഷിയിടത്തിലെ മിക്വെയുടെ കണ്ടെത്തൽ രണ്ടാം ആലയ കാലഘട്ടത്തിലെ യഹൂദന്മാരുടെ ജീവിതരീതിയെക്കുറിച്ച് നമ്മുടെ അറിവിനെ പാടെ മാറ്റുന്നു. ഇതുവരെ ഞങ്ങൾ ഗലീലിയിലെ യഹൂദ ഫാമുകൾ കണ്ടെത്തിയിരുന്നില്ല. റോമൻ കാലഘട്ടത്തിലെ ജൂതന്മാർ ഗ്രാമങ്ങൾക്കോ ​​പട്ടണങ്ങൾക്കോ ​​പുറത്തുള്ള ഫാമുകളിൽ താമസിച്ചിരുന്നില്ലെന്ന് കണക്കാക്കപ്പെട്ടു. ശിഖിൻ ഗ്രാമത്തിൽ നിന്നും വലിയ ജൂത പട്ടണമായ സെഫോറിസിൽ നിന്നും കുറച്ച് അകലെയുള്ള കൃഷിയിടത്തിന്റെ കണ്ടെത്തൽ, ജൂതന്മാരും കൃഷിസ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയതായി കാണിച്ചു തരുന്നു; ഇത് സെഫോറിസിന്റെ ഗ്രാമീണ ഉൾപ്രദേശമായിരുന്നിരിക്കാം.”അവർ തുടർന്നു

യഹൂദ ചരിത്രത്തിലെ രണ്ടാമത്തെ ആലയ കാലഘട്ടം 516 ബി.സി. മുതൽ അതു തകർക്കപ്പെട്ട 70 എ.ഡി. വരെയാണ്. പരീശന്മാർ, സദൂക്യർ, എസ്സീന്യർ, എരിവുകാർ, ആദ്യകാല ക്രിസ്ത്യാനികൾ എന്നീ വിഭാഗങ്ങൾ ഈ കാലഘട്ടത്തിൽ രൂപപ്പെട്ടു. 70 A.D. യിൽ റോമാക്കാർ വിശുദ്ധനഗരം പിടിച്ചെടുത്തു ആലയം നശിപ്പിച്ചു.

You might also like
Comments
Loading...