ക്രൈസ്തവ ബോധി ദൃശ്യ മാധ്യമ വെബിനാറിനു തിരശ്ശീല വീണു

0 1,404

സ്വന്തം ലേഖകൻ

കോട്ടയം: ക്രൈസ്തവ ബോധിയുടെ നേതൃത്വത്തില്‍ ഒക്ടോ.6,7,8,13,14 തീയതികളില്‍
നടന്ന ദൃശ്യമാധ്യമ വെബിനാറിനു സമാപനമായി. നാം കാണുന്നതും മനസ്സില്‍ സങ്കല്പ്പിക്കുന്നതുമായ വിഷയങ്ങളെ മനോഹരായി ചിത്രീകരിക്കാന്‍ എന്തെല്ലാം സാങ്കേതിക തത്വങ്ങള്‍ ഉപയോഗിക്കണമെന്നത് ഈ വെബിനാറിലെ പ്രധാന പഠന വിഷയമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഡിജിറ്റൽ സാങ്കേതിക വിദ്യയും, വിഷ്വൽ മീഡിയയും ഓരോ ദിവസവും ബയോപിക്സ് പോലെയുള്ള പുതിയ അപ്‌ഡേഷനുകളു നമ്മുടെ വിരൽത്തുമ്പിൽ എത്തുമ്പോൾ ക്രൈസ്തവ മാധ്യമ രംഗത്തും സമാന വേഗത്തിൽ മുമ്പോട്ടു കൃതിക്കാൻ തുടകക്കാർക്ക് വളരെ മികച്ച അറിവുകളുടെ കലവറ തന്നെയായിരുന്നു ഈ വെബ്ബിനാറിലൂടെ ക്രൈസ്തവ ബോധി ഒരുക്കിയത്.

ക്രൈസ്തവ ബോധി നേതാക്കളും പ്രശസ്ത ക്രൈസ്തവ സാഹിത്യകാരന്മാരുമായ പാസ്റ്റര്‍ വി.പി ഫിലിപ്പ്, ഷിബു മുള്ളംകാട്ടില്‍, ജോമോന്‍ വര്‍ഗ്ഗീസ്, ഷാജി വര്‍ഗ്ഗീസ് മണിയാര്‍, സാം പനച്ചയില്‍, ഡോ. ജെയിംസ്‌ ജോര്‍ജ്ജ് വെണ്മണി, ഷാജന്‍ ജോണ്‍ ഇടക്കാട്, ടൈറ്റസ് ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ വെബ്ബിനാറിൽ പ്രശസ്ത ദൃശ്യമാധ്യമ വിദഗ്ദ്ധരായ ഷാജന്‍ പാറക്കടവില്‍, ബ്ലെസ്സിന്‍ ജോണ്‍ മലയില്‍, സിബി ടി മാത്യു മണ്ണാരക്കുളഞ്ഞി എന്നിവരുടെ ക്ലാസ്സുകൾ പങ്കെടുത്തവർക്ക് പ്രത്യേക ആവേശമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരം നടന്ന വെബ്ബിനാറില്‍ പങ്കെടുത്തവര്‍ എഴുതിയ രചനകള്‍ ഉള്‍പ്പെടുത്തി ഒക്ടോബറിൽ പുറത്തിറക്കിയ ‘ക്രൈസ്തവ ബോധി വിശേഷാൽ പതിപ്പ്’ വളരെ ആകര്‍ഷണീയമായിരുന്നു.

പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, കെ.ജെ മാത്യു പുനലൂര്‍, രാജു ആനിക്കാട്, ജോയി നെടുങ്കുന്നം, ബിനു ജോണ്‍ തോന്ന്യാമല, എന്നിവര്‍ വിവിധ സെഷനുകളില്‍ സന്ദേശം നല്‍കി. ജോമോന്‍ വര്‍ഗ്ഗീസ്, സോണിയ ഷാജന്‍, മെര്‍ലിന്‍ ഷിബു, ജോബ്‌ ജോണ്‍ എഞ്ചലിന്‍, ജെഫ്, ജെനി എന്നിവര്‍ സംഗീത ശുശ്രൂഷക്കു നേതൃത്വം നല്‍കി.

“ക്രൈസ്തവ ബോധിയുടെ ആശയങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല; ഞങ്ങളിൽ നിന്നു തുടര്‍ന്നും ക്രിസ്തീയ മാധ്യമരംഗത്ത് ഏറെ പ്രതീക്ഷിക്കാം” വെബ്ടിനാർ കോഡിനേറ്റര്‍ ഷാജന്‍ ജോണ്‍ ഇടക്കാട് പറഞ്ഞു.

വെബ്ബിനാറിൽ പങ്കെടുത്തവർക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ഒക്ടോ.27ന് നടക്കുന്ന മീറ്റിങ്ങില്‍ നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

You might also like
Comments
Loading...