ചെന്നൈയില്‍ കനത്ത മഴ; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

0 478

ചെന്നൈ: ചെന്നൈയില്‍ 28 നു രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. തുടർച്ചയായി മണിക്കൂറുകൾ മഴ പെയ്യുന്നതു നഗരത്തിൽ  അപൂർവമാണ്.

ചെന്നൈയുടെ അയൽ ജില്ലകളായ ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചിപുരം  എന്നിവിടങ്ങളിലും ശക്തമായ  മഴയുണ്ടായി.
ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റായ കോയമ്പേട് മാർക്കറ്റിനു  സമീപത്ത്  പ്രധാനപാതയിലും വെള്ളം കയറി. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് ഇന്നലെ മുതല്‍ ചെന്നൈയില്‍ കനത്ത മഴ അനുഭവപ്പെടാന്‍ കാരണം. നുംഗംബക്കം, മീനമ്പക്കം മേഖലകളിലായി 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. 2014 ഒക്ടോബറിന് ശേഷം ആദ്യമായാണ് നഗരത്തില്‍ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത്.

You might also like
Comments
Loading...