കോവിഡ് പ്രതിരോധം: 10 ജില്ലകളിൽ നിരോധനാജ്ഞ തുടരും

0 760

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള നിരോധനാജ്ഞ പത്തു ജില്ലകളിൽ നവംബർ 15 വരെ നീട്ടി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവയാണ് 10 ജില്ലകൾ.

കോഴിക്കോട് ജില്ലയിൽ ഒരാഴ്ചത്തേക്കു കൂടി 144 തുടരുമെന്നും തുടർന്നുള്ള കാര്യം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചേർന്നു ചർച്ചചെയ്തു തീരുമാനിക്കുമെന്നും കലക്ടർ പറഞ്ഞു. തിരുവനന്തപുരം, പാലക്കാട് ജില്ലകളുടെ കാര്യം ഇന്നു തീരുമാനിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഒക്ടോബർ 1 മുതൽ സംസ്ഥാനമാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അത് ഇന്നു അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഓരോ ജില്ലയിലെ സാഹചര്യം നോക്കി കലക്ടർമാർക്കു തീരുമാനമെടുക്കാമെന്നു ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 

You might also like
Comments
Loading...