ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23 മുതൽ

0 1,751

ദുബായ്: ഐപിസി യു.എ.ഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ ഓൺലൈനിൽ ദിവസവും വൈകിട്ട് 7:30 മുതൽ 9:30 വരെ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം ഉൽഘാടനം ചെയ്യുന്ന
കൺവെൻഷനിൽ പാസ്റ്റർമാരായ കെ.എം ജോസഫ് പെരുമ്പാവൂർ, സാബു വർഗ്ഗീസ് ഹ്രൂസ്റ്റൺ), സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി) എന്നിവർ പ്രസംഗിക്കും. റീജിയൻ ഭാരവാഹികളായ ശുശ്രൂഷകന്മാർ വിവിധ സെഷനുകളിൽ നേതൃത്വം നൽകും.

സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന കൺവെൻഷനിൽ ഐപിസി ഇമ്മാനുവേൽ ദുബായ്, ഐപിസി അജ്മാൻ, ഐപിസി ഫിലദൽഫിയ ദുബായ്, എന്നീ സഭാ ഗായകസംഘങ്ങൾ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കഴിഞ്ഞ വർഷങ്ങളിലെന്നപോലെ ഈ വർഷവും ഡിസംബർ 2 ന് രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ്ഫോമിൽ റീജിയൻ ആരാധന നടക്കും എന്ന് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അറിയിച്ചു.
സൂം ID: 82358789142
പാസ് കോഡ്: IPCUAERG

വിവിധ ഫെയ്സ്ബുക്ക്, യൂടൂബ് ചാനലുകളിൽ ഈ സമ്മേളനങ്ങൾ തൽസമയം വീക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
പാ. രാജൻ എബ്രഹാം (055 230 2363)
പാ. അലക്സ് ഏബ്രഹാം (050 6569 380)

You might also like
Comments
Loading...