ചൈനയിൽ സർക്കാർ ആരാധനാലയങ്ങൾ പൊളിക്കുകയും ഫാക്ടറികളാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് വാർത്ത

0 794

ജിയാങ്‌സു: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ക്രിസ്ത്യാനികൾ ഒത്തുകൂടുന്നതിനും ശുശ്രൂഷകളും കൂട്ടായ്മകളും നടത്തുന്നതിനും തടയിടുന്നതിനായി ആരാധനാലയങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

Download ShalomBeats Radio 

Android App  | IOS App 

ചൈനയിലെ മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ചുള്ള ഒരു മാസികയായ ‘ബിറ്റർ വിന്റർ’ പറയുന്നതനുസരിച്ച്, “പള്ളികൾ പൊളിച്ചുമാറ്റുകയോ ഇതര കാര്യങ്ങൾക്കായി പുനർനിർമ്മിക്കുകയോ ചെയ്യണമെന്ന് പ്രാദേശിക സർക്കാരുകൾ ആവശ്യപ്പെട്ടിട്ടുണ്ട്”. 2019 ൽ ജിയാങ്‌സു പ്രവിശ്യയിലെ രണ്ടാം ലെവൽ നഗരങ്ങളായ ലിയാൻ‌യുങ്കാങ്ങിലെയും സുകിയാനിലെയും 70 ൽ അധികം പ്രൊട്ടസ്റ്റൻറ് ആരാധനാവേദികൾ അടയ്ക്കിപ്പെട്ടു. ഓഗസ്റ്റിൽ, ലിയാൻ‌യുങ്കാങ്ങിന്റെ ഗുവാനൻ പ്രാന്തത്തിലെ ബെയ്‌ലുവിൽ നടന്ന സർക്കാർ അനുമതിയുള്ള സഭാ ഡയറക്ടർമാരുടെ യോഗത്തിൽ, അംഗങ്ങൾ കൂടിവരാതെ ഒഴിഞ്ഞുകിടക്കുന്ന ആലയങ്ങൾ വാടകയ്ക്കു നൽകുകയോ വിൽക്കുകയോ ചെയ്യണമെന്ന് ടൗൺ അധികൃതർ പറഞ്ഞു.

“സർക്കാർ പള്ളികളെ ഉന്മൂലനം ചെയ്യുന്നു,” ഒരു സഭാനേതാവ് വിലപിച്ചു. ഓഗസ്റ്റിലെ മീറ്റിംഗിന് മുമ്പു തന്നെ ചില ആരാധന സ്ഥലങ്ങൾ വിറ്റഴിക്കപ്പെട്ടുവെന്ന് ബിറ്റർ വിന്റർ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജൂണിൽ അടച്ചുപൂട്ടിയ ശേഷം ഉപയോഗിക്കാതിരുന്ന ഒരു ക്രിസ്ത്യൻ ആലയം ഓഗസ്റ്റ് 25 ന് വാടകയ്ക്ക് നൽകി. ചെൻ‌ഷുവാങ്ങിലെ മറ്റൊരു പള്ളി, ജൂലൈ 26 ന് 20,000 ആർ‌എം‌ബിക്ക് (ഏകദേശം $ 3,000) വിറ്റു. “ഞങ്ങളുടെ സഭയെ രക്ഷിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കുന്നില്ല,” ഒരു സഭാംഗം അനുസ്മരിച്ചു.

മറ്റൊരു പ്രധാന ആലയം ചൈനയിലെ വിപ്ലവ നായകന്മാരുടെ സ്മാരക ഹാളായി മാറ്റിയതായി സുകിയാൻ നഗരത്തിലെ ഷുയാങ് കൗണ്ടിയിലെ ഒരു നിവാസികൾ ബിറ്റർ വിന്ററിനോട് പറഞ്ഞു. ജൂൺ 5 ന് സർക്കാർ കൂലിക്കെടുത്ത തൊഴിലാളികൾ പള്ളി കെട്ടിടത്തിന്റെ ഒരു കുരിശിനൊപ്പം “ദൈവം ലോകത്തെ സ്നേഹിക്കുന്നു” എന്ന് ആലേഖനം ചെയ്ത ഒരു വലിയ തൂണും നീക്കം ചെയ്തു. പള്ളിയുടെ പ്രവേശന കവാടത്തിന് മുകളിൽ “ഹുഹായ് ഡിസ്ട്രിക്റ്റ് മിലിട്ടറി ആൻഡ് പൊളിറ്റിക്കൽ ഓഡിറ്റോറിയം”എന്ന ഒരു സൈൻബോർഡ് സ്ഥാപിച്ചു.

“ചൈനയുടെ വിപ്ലവാത്മകതയെക്കുറിച്ച് യുവതലമുറയെ പഠിപ്പിക്കാൻ പള്ളി ഇനിയും ഉപയോഗിക്കും,” ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. കൂടാതെ, സുകിയാന്റെ സിയാങ് കൗണ്ടിയിലെ മറ്റു മൂന്നു ആരാധനാലയങ്ങളെങ്കിലും പൊളിച്ചുമാറ്റി.

“ദൈവ വിശ്വാസികളായ ആളുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെക്കാൾ വളരെ കൂടുതലാണ്, പക്ഷേ പാർട്ടി നേതൃത്വം ജനങ്ങളുടെ ഹൃദയം നേടാൻ ശ്രമിക്കുന്നില്ല,” മറ്റൊരു ഗ്രാമീണ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. “ദൈവവിശ്വാസം സർക്കാരിന് അസ്ഥിരത കൈവരുത്തുമെന്ന് സർക്കാർ ഭയപ്പെടുന്നു. വിശ്വാസികളേക്കാൾ കൂടുതൽ പാർട്ടി (CCP) അംഗങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാനാണ് പള്ളികൾ ഇല്ലാതാക്കുന്നത്. ”

You might also like
Comments
Loading...