പൊലീസും പ്രാർത്ഥനാ സംഘത്തോടു ചേർന്നു പ്രാർത്ഥിക്കുന്നു: കൊടുങ്കാറ്റിൽ തകർന്ന് ഹോണ്ടുറസ്

0 914

തെഗുസിഗൽപ: ഈയാഴ്ച ഹോണ്ടുറാസിൽ വീശിയടിച്ച അയോട്ട ചുഴലിക്കാറ്റ് രാജ്യവ്യാപകമായി നാശം വിതച്ചതിനെ തുടർന്ന് അനേക സഭകളിൽ പ്രാർത്ഥനാ കൂട്ടത്തിൽ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ദൈവത്തോടു നിലവിളിക്കുന്നു. നവംബർ 3 ന് മണ്ണിടിച്ചിലുണ്ടാക്കിയ ഏറ്റാ ചുഴലിക്കാറ്റിനെത്തുടർന്ന് ഈ മാസം മധ്യ അമേരിക്കയിൽ വീശിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് അയോട്ട.

Download ShalomBeats Radio 

Android App  | IOS App 

അയൽ‌രാജ്യമായ മധ്യ അമേരിക്കൻ രാജ്യങ്ങൾക്കൊപ്പം ഹോണ്ടുറാസ് കഴിഞ്ഞിടെ ഉണ്ടായ “ഏറ്റ” കൊടുങ്കാറ്റിന്റെ ഫലങ്ങളിൽ നിന്ന് കരകയറുന്നതിനിടെയാണ് “അയോട്ട” ഈ പ്രദേശത്തിനും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നത്.

പ്രീമിയർ ക്രിസ്റ്റ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഹോണ്ടുറാസിലെ പിമിയന്റ മുനിസിപ്പാലിറ്റിയിലെ ഉലിയ നദിക്ക് കുറുകെയുള്ള പാലത്തിൽ ഒരു വലിയ സംഘം ഉദ്യോഗസ്ഥരും സഭാംഗങ്ങളും ഒരുമിച്ചുനിന്ന് പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നാഷണൽ പോലീസ് ഓഫ് ഹോണ്ടുറാസ് (പോളിസിയ നാഷനൽ ഡി ഹോണ്ടുറാസ്) ട്വീറ്റ് ചെയ്തു.

കനത്ത കാറ്റ് വീശിയതിനെ തുടർന്ന്
ഉയർന്ന അപകടസാധ്യതയുള്ള കുന്നിൻ മുകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരുടെ വീഡിയോയും ഹോണ്ടുറൻ പോലീസ് സേന കാണിച്ചു. തുടർന്നുള്ള ട്വീറ്റിലൂടെ “ദേശീയ വിടുതൽ” ആവശ്യപ്പെട്ട് പല ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രാർത്ഥിക്കുന്ന രംഗങ്ങളും കാണിച്ചു.

തലസ്ഥാന നഗരമായ ഹോണ്ടുറാസിലെ തെഗുസിഗൽപയ്ക്ക് ചുറ്റുമുള്ള പർവതപ്രദേശത്ത്, വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. രാജ്യത്തിന്റെ വിദൂര കിഴക്കൻ തീരത്തുണ്ടായ ശക്തമായ വെള്ളപ്പൊക്കം ജനങ്ങളെ സാരമായി ബാധിച്ചതിനാൽ അവിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു.

അടിയന്തിര സാഹചര്യത്തെ നേരിടുന്നതിന് 600 ലധികം താൽക്കാലിക അഭയ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവശ്യ സാധനങ്ങളുടെ അഭാവമുണ്ടെന്ന് ആശങ്കപ്പെടുന്നു.

“പലരും പട്ടിണി മൂലം മരണത്തിന് ഇരയായി; ഞങ്ങൾക്ക് മരിക്കുകയാണ്,” ഒരു സ്ത്രീ സിബിസി ന്യൂസിനോട് പറഞ്ഞു; “കഴിക്കാൻ ഒന്നുമില്ല;” കൊടുങ്കാറ്റ് പ്രാദേശിക ഫാമുകളിൽ പലതും നശിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു.

“ക്രിസ്റ്റ്യൻ ഹെഡ്‌ലൈൻസ്” മുമ്പ് റിപ്പോർട്ട് ചെയ്തതുപോലെ, ക്രിസ്ത്യൻ മാനുഷിക സഹായ സംഘടനയായ “സമരിറ്റൻസ് പഴ്സ്” പ്രശ്നബാധിത പ്രദേശത്തെ കുടുംബങ്ങൾക്ക് അവരുടെ അടിയന്തിര ദുരിതാശ്വാസ സഹായങ്ങളും വൈദ്യസഹായവും നൽകുന്നതിനായി അവരുടെ സംഘത്തെ അയച്ചു.

മറ്റൊരു ക്രിസ്ത്യൻ ജീവകാരുണ്യ ഗ്രൂപ്പായ ‘വേൾഡ് വിഷൻ’ ഹോണ്ടുറാസിലും കൊടുങ്കാറ്റ് നാശം വിതെച്ച മറ്റ് മധ്യ അമേരിക്കൻ രാജ്യങ്ങളിലും അവരുടെ അടിയന്തര പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി.

ചുഴലിക്കാറ്റിന്റെ ഈ റെക്കോർഡ് സീസണിനിൽ 2020 ലെ 30-ാമത്തെ കൊടുങ്കാറ്റാണ് അയോട്ട ചുഴലിക്കാറ്റ് എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ചുഴലിക്കാറ്റ് ഗവേഷകനായ ഫിൽ ക്ലോട്‌സ്ബാക്ക് അഭിപ്രായപ്പെട്ടത് 90 വർഷത്തിനിടെ വീശിയ കൊടുങ്കാറ്റുകളിൽ കാറ്റഗറി 5 ലേക്ക് വികസിച്ച രണ്ടാമത്തെതാണ് അയോട്ട; 1932 ൽ ക്യൂബയിലുണ്ടായ ചുഴലിക്കാറ്റാണ് ആദ്യത്തേത്. ഈ വർഷത്തെ ചുഴലിക്കാറ്റ് സീസൺ നവംബർ 30 ഓടുകൂടി അവസാനിക്കുമെന്നാണ് പ്രതീക്ഷ.

You might also like
Comments
Loading...