ചൈനയിലെ മുൻ നിര സംയുക്ത പ്രാർത്ഥനാ നെറ്റ് വർക്ക് നിർത്തുവാൻ സർക്കാർ ഉത്തരവിട്ടു

0 529

ബീജിംഗ്: ബീജിംഗ് കേന്ദ്രമാക്കി പ്രവർത്തിച്ചരുന്ന ചൈനയിലെ മുൻനിര പ്രാർത്ഥനാ ശൃംഖലയായ ബീജിംഗ് മിനിസ്റ്റീരിയൽ ജോയിന്റ് പ്രയർ നെറ്റ്‌വർക്ക് നിർത്തിവയ്ക്കുവാൻ ഗവൺമെന്റ് അധികാരികൾ ഉത്തരവിട്ടു. 2004 ൽ പാസ്റ്റർ ജിൻ മിംഗ്രിയാണ് ബീജിംഗ് മിനിസ്റ്റീരിയൽ ജോയിന്റ് പ്രയർ നെറ്റ്‌വർക്ക് (ബിഎംജെപിഎൻ) സ്ഥാപിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്തീയ വിശ്വാസികൾ വളരെ ഉപദ്രവിക്കപ്പെടുന്ന തന്റെ രാജ്യത്ത് അവരുടെ പുനരുജ്ജീവനത്തിനായി പ്രാർത്ഥിക്കുന്നതിനും പാസ്റ്റർമാരെ ഒരുമിച്ചുകൂട്ടുന്നതിനും വേണ്ടിയാണ് പാസ്റ്റർ മിംഗ്രി ഈ പ്രാർത്ഥനാ ശൃംഖല തുടങ്ങിയത്. നെറ്റ്വർക്കിന്റെ ആസ്ഥാനം ബീജിംഗ്
ആയതിനാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാർ ഈ പ്രസ്ഥാനത്തിൽ പങ്കാളികളായിരുന്നുവെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ, പ്രവർത്തനം നിർത്താൻ ഉത്തരവിട്ട ശേഷം, ശൃംഖലയുടെ ഭാഗമായ നിരവധി പാസ്റ്റർമാരെ ചോദ്യം ചെയ്യാനായി പ്രാദേശിക മതകാര്യ ബ്യൂറോയിലേക്ക് വിളിപ്പിച്ചതായും അവരോടൊക്കെ തങ്ങളുടെ സഭാപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതായും ഐസിസി റിപ്പോർട്ട് ചെയ്യുന്നു.

“ബി‌എം‌ജെ‌പി‌എൻ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അവർ പാസ്റ്റർമാരെ അറിയിച്ചു, അതിനാൽ അതിന്റെ പ്രവർത്തനങ്ങളും ആരാധനലായങ്ങളും നിയമവിരുദ്ധമായ മതപര പ്രവർത്തനങ്ങളായി കണക്കാക്കപ്പെടുന്നു”.

പകർച്ചവ്യാധികൾക്കിടെ ചൈനീസ് ഭവന സഭകളുടെ മേലുള്ള നിയന്ത്രണം മുറുകിയതായി പല പാസ്റ്റർമാരും റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള ലോകത്തിലെ സ്ഥലങ്ങളുടെ ഓപ്പൺ ഡോർസ് റാങ്കിംഗ് പട്ടികയിൽ 23 ആം സ്ഥാനത്താണ് ചൈന.

You might also like
Comments
Loading...