ചരിത്രത്തിൽ ഇന്ന് | മേരി ചാപ്മാൻ മാവേലിക്കരയിൽ വിശ്രമിച്ചിട്ട് ഇന്നേക്ക് 93 ആണ്ട്

0 632

വാർത്ത: സുനിൽ.പി. വർഗീസ്

Download ShalomBeats Radio 

Android App  | IOS App 

മേരി ചാപ്മാൻ മാവേലിക്കരയിൽ വിശ്രമിച്ചിട്ട് ഇന്നേക്ക് 93 ആണ്ട്

മേരി ചാപ്മാൻ, ഇന്ത്യ എന്ന് മഹാരാജ്യത്തിൽ, ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി സുവിശേഷ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തും, ക്രിസ്തുവിന്റെ വേലയ്ക്കായി അങ്ങേയറ്റം അർപ്പണ മനോഭാവവുമായി ജീവിച്ച അമേരിക്കൻ ധീര വനിത.

തികഞ്ഞ വെളിപ്പാടോട് കൂടി ബോംബെയിൽ (മുംബൈ) എത്തുകയും പിന്നിട് ചില നാളുകൾ ബാംഗ്ലൂരിലും പ്രവർത്തിക്കുകയുണ്ടായി. 1916ൽ മദ്രാസ് (ചെന്നൈ) പട്ടണത്തിൽ മിഷൻ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. അതെ വർഷം തന്നെ, പ്രിയ കർതൃദാസി കേരളത്തിലും തന്റെ വേലയക്ക് പ്രവർത്തനതിന് തുടക്കം കുറിച്ചിരുന്നു.

1921ൽ തന്റെ സ്വന്തരാജ്യമായ അമേരിക്കയിലേക്ക് മടങ്ങിപോയെങ്കിലും, ദൈവരാജ്യത്തിലേക്ക് കൂടുതൽ ആത്മാക്കളെ നേടണം എന്ന അതിയായ ആഗ്രഹം മൂലം പ്രിയ മേരി ചാപ്മാൻ വീണ്ടും ഇന്ത്യലേക്ക് വരിക്കുകയും തുടർന്ന് കർത്താവിനായി പ്രവർത്തിച്ചു. 1927ൽ പ്രിയ മേരി ചാപ്മാൻ മധ്യതിരുവിതാംകൂറിലെ മാവേലിക്കര അടക്കം 5 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു.

അനന്തരം അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് എന്ന രാജ്യത്തിലെ തന്നെ ആദ്യ സഭ മാവേലിക്കരയിൽ സ്ഥാപിതം ആയി. 1927 നവംബർ 27ന് വൈകുന്നേരം 8 മണിയോടെ മാവേലിക്കരയിൽ വെച്ച്‌ താൻ പ്രത്യാശയോടെ കാത്തിരുന്ന ഇമ്പങ്ങളുടെ പറുദീസയിൽ പ്രിയ മേരി ചാപ്മാൻ പ്രവേശിക്കുകയും തുടർന്ന് അവിടെ തന്നെ നവംബർ 28ന് തന്റെ സംസ്കാര ശുശ്രുഷ സഭയുടെ ആദ്യ ശുശ്രുഷകൻ ജോൺ ബർജ്ജസ് നടത്തുകയും ചെയ്‌തു.

കാലങ്ങൾ പലതും കഴിഞ്ഞു, ഇന്ന് മാവേലിക്കര പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ആ സഭ ഫസ്റ്റ് എ.ജി എന്നും അറിയപെടുന്നു. അസംബ്ലിസ് ഓഫ് ഗോഡ് സംഘനയുടെ ബെഥേൽ ബൈബിൾ കോളേജിന്റെ ആദ്യനാളുകൾക്ക് തുടക്കം കുറിച്ചതും അതെ മാവേലിക്കര സഭയിൽ വെച്ച തന്നെ ആയിരുന്നു എന്നത് പ്രത്യേകം പരാമർശിക്കേണ്ടി ഇരിക്കുന്നു. തുടർന്ന് സഭയുടെ പ്രധാനകാര്യാലമായ പുനലൂരിലേക്ക് മാറ്റി സ്ഥാപിച്ചു. ഇതുവരെ മാവേലിക്കര സഭയിൽ ഏകദേശം 42 കർതൃദാസന്മാർ ശുഷ്രുഷിച്ചിട്ടുണ്ട്.
പ്രിയ മേരി ചാപ്മാന്റെ ആഗ്രഹം പോലെ ആ ദൈവസഭ ഇന്നും മാവേലിക്കര പട്ടണത്തിൽ മാത്രമല്ല, അസംബ്ലിസ് ഓഫ് ഗോഡ് എന്ന സംഘടനയ്ക്കും വിവിധ ദേശക്കാരുക്കും ഒരേപോലെ അനുഗ്രഹമായി തീരുന്നു.

You might also like
Comments
Loading...