ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി ബിരുദദാന സമ്മേളനം ഇന്ന്

0 533

ഷാർജ: മിഡിൽ ഈസ്റ്റിലെ പ്രശസ്ത ബൈബിൾ പഠനശാലയായ ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാന ശുശ്രൂഷ ഇന്ന് (ഡിസംബർ 3 വ്യാഴം) വൈകുന്നേരം യു.എ.ഇ. സമയം 7:30 ന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. വാൻസ് മെസ്സെഞ്ചിൽ മുഖ്യ സന്ദേശം നൽകും.

ഇന്റീരിയർ മിനിസ്ട്രിയിൽ നിന്നുള്ള മുഖ്യ അതിഥികൾക്ക് പുറമെ വിവിധ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസനു സെമിനാരി ഡയറക്ടർ ഡോ. കെ.ഒ. മാത്യു ഹോണററി ഡോക്ടറേറ്റ് നല്കി ആദരിക്കും. കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ആശംസകൾ നേരും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന മീറ്റിംഗിൻ്റെ ക്രമീകരണങ്ങൾക്ക് അക്കാഡമിക്ക് ഡീൻ ഡോ. റ്റി. എം. ജോയൽ, അഡ്മിനിസ്ട്രേറ്റർ ജോസഫ് കോശി, രജിസ്ട്രാർ നിഷ നൈനാൻ എന്നിവർ നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

പ്രസിഡന്റ് ഡോ. കെ. മാത്യുവിന്റെ ദർശനത്തിന്റെയും പരിശ്രമത്തിന്റെയും
ഫലമായി AD 2000ൽ മിഡിൽ ഈസ്റ്റിൽ സ്ഥാപിതമായ ഒരു ദൈവശാസ്ത്ര സെമിനാരിയാണ് ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി. ഏഷ്യ തിയോളജിക്കൽ അസോസിയേഷനിൽ നിന്നും 2010 ൽ അക്രഡിറ്റേഷൻ ലഭിച്ച സെമിനാരി ചർച്ച് ഓഫ് ഗോഡ് ഗ്രേഡ് ലെവൽ IV (യുഎസ്എ) അംഗീകൃത സ്‌ഥാപനം(2015)ആണ്. ബാച്ചിലർ ഡിഗ്രിക്ക് പുറമെ വിവിധ ഭാഷകളിൽ മാസ്റ്റേഴ്സ് ഡിഗ്രിയും, ഡോക്ടറൽ പ്രോഗ്രാമും നടത്തി വരുന്നു. ഇന്റർ കൾച്ചറൽ സ്റ്റഡീസിൽ ഡോക്ടറേറ്റ് ബിരുദം നൽകുന്ന യു.എ.ഇ. യിലെ ഏക സെമിനാരിയാണ്. വൈകുന്നേരം 7:30 മുതൽ 10:30 വരെ ആണ് ക്ലാസുകൾ നടന്നുവരുന്നത്.

വിശദ വിവരങ്ങൾക്ക്: website : gilgalbiblicalseminary.com
Email : gilgalcollegeuae@gmail.com/ gbsregistrar@gmail.com
Phone : (971) 585 91 2158
(971) 585 85 3177
(971) 506 46 3177

You might also like
Comments
Loading...