ഒക്കലഹോമ സംസ്ഥാന ഉപവാസ പ്രാർത്ഥനക്കിടയിൽ വിവാദം സൃഷ്ടിച്ച് ഗവർണ്ണർ

0 562

ഒക്ലഹോമ: അമേരിക്കന്‍ സംസ്ഥാനമായ ഒക്കലഹോമയിൽ കൊറോണ വൈറസ്ബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുടെ ആഹ്വാന പ്രകാരം സിസംബർ മൂന്നിന് ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഇതിനിടയിൽ ഉപവാസ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുത്ത ഗവർണ്ണർ സ്റ്റിറ്റ് ശരിയായ രീതിയിൽ മാസ്ക് ധരിക്കാഞ്ഞത് വലിയ വിവാദം ക്ഷണിച്ചു വരുത്തി. വിശ്വാസത്തിന്റെ പേരിലാണെങ്കിൽ പോലും അദ്ദേഹം ശാസ്തജ്ഞരുടെയും ഗവണമെന്റ് അധികാരികളുടെയും മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുന്നത് നല്ലതാണെന്ന് സഭാനേതാക്കൾ അഭിപ്രായപ്പെട്ടു.

രോഗബാധിതർക്ക് സൌഖ്യം ലഭിക്കുന്നതിനും രോഗപീഡയാൽ വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുവാനും മഹാമാരിയ്ക്കെതിരെ പൊരുതുന്ന എല്ലാവർക്കും ശക്തിയും വിവേകവും ലഭിക്കാനും സംസ്ഥാന ജനത ദൈവീക ഇടപെടല്‍ യാചിക്കണമെന്ന് റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗം കൂടിയായ ഗവർണർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിന്നു.

ജീവിതപങ്കാളിയായ സാറയും താനും ഒക്ലഹോമൻ ജനതയും പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും പ്രാർത്ഥന ദൈവത്തിന്റെ ഹൃദയത്തെ ചലിപ്പിക്കുന്നുവെന്നും ഈ ഉപവാ പ്രാർത്ഥന അദ്ദേഹം പിന്നീട് പ്രസ്താവിച്ചു. ഒക്ലഹോമയിൽ നവംബർ 16 മുതൽ തിങ്കളാഴ്ച വരെ പുതിയ കേസുകളുടെ ശരാശരി 2,628.9 ൽ നിന്ന് 2,838.7 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനാഹ്വാനമെന്നത് ശ്രദ്ധേയമാണ്. കോവിഡ് 19 മൂലം ഒഹോമയിൽ 1,758 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൂസിയാന, ഒഹിയോ തുടങ്ങിയ വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ പ്രാര്‍ത്ഥനാദിനാചരണത്തിന് നേരത്തെ ആഹ്വാനം നല്‍കിയിരിന്നു.

You might also like
Comments
Loading...