ക്രിസ്തുമസിന് ബ്രിട്ടനിലും യൂറോപ്പിലും ആക്രമണത്തിന് ഐസിസ് പദ്ധതി: യു.കെ ചാരസംഘടനയുടെ മുന്നറിയിപ്പ്

0 492

ലണ്ടന്‍: ക്രിസ്തുമസിന് യൂറോപ്പിലുടനീളവും പ്രത്യേകിച്ച് ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാന്‍ 15 ISIS (ഇസ്ലാമിക് സ്റ്റേറ്റ്) പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് ചാരസംഘടനയായ M16-ന്റെ തലവന്‍ ഐഡന്‍ ഡീന്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി വീക്ക് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ലിബിയയില്‍ നിന്നും വടക്കന്‍ സിറിയയില്‍ നിന്നുമുള്ള തീവ്രവാദികളെ തുര്‍ക്കി വഴിയും മെഡിറ്ററേനിയന്‍ വഴിയും യൂറോപ്പിലേക്ക് അയക്കുവാൻ ഐസിസ് തലവന്‍ അബു ഒമര്‍ അല്‍-ഷിഷാനിയാണ് പദ്ധതി ഇട്ടിരിക്കുന്നതെന്ന് ഐഡന്‍ ഡീനിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന സാഹചര്യം തീവ്രവാദി ആക്രമണങ്ങള്‍ക്ക് അനുകൂലമാണെന്നും മനസ്സിലാക്കി തീവ്രവാദികള്‍ അവസരം മുതലാക്കാൻ സാധ്യതയുണ്ടെന്നും എട്ടു വര്‍ഷത്തോളം അല്‍ക്വയ്ദ തീവ്രവാദി സംഘടനയെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഐഡന്‍ ഡീന്‍ തുടർന്നു പറഞ്ഞു.

ക്രിസ്തുമസിനോടനുബന്ധിച്ച് ഫ്രാന്‍സിലാണ് ആക്രമണ സാധ്യത ഏറ്റവും കൂടുതലുള്ളതെന്നും ചാര്‍ളി ഹെബ്ദോ മാഗസിനില്‍ പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരം ചെയ്യുവാന്‍ ഐസിസ് തക്കം പാര്‍ത്ത് നടക്കുകയാണെന്നും ഡീന്‍ പറയുന്നു. ലണ്ടനിലെ ഇസ്ലാമിക തീവ്രവാദികള്‍ സ്വന്തം നിലക്ക് ആക്രമണങ്ങള്‍ നടത്തുവാന്‍ സാധ്യതയുണ്ടെന്ന് ലണ്ടന്‍ മെട്രോപ്പൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നെയില്‍ ബസുവും മുന്നറിയിപ്പ് നല്‍കി. ഗൂഡാലോചന നടത്തുന്നതു പോലെയോ, അസാധാരണമായ രീതിയിലുള്ള അടയാളങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാലോ, സംശയാസ്പദമായ രീതിയില്‍ അസാധാരണ വലുപ്പമുള്ള ബാഗേജുമായി നടക്കുന്നവരെ കണ്ടാലോ ഉടന്‍ തന്നെ പോലീസിനെ അറിയക്കണമെന്ന് അദ്ദേഹം ലണ്ടന്‍ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like
Comments
Loading...