പാസ്റ്റർ ജോയ്മോൻ വർഗീസിന് ATA യുടെ ഡോക്ടറേറ്റ്

0 445

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും വേങ്ങൂർ എബനേസർ തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ ജോയ്മോൻ വർഗീസിന് ഏഷ്യൻ തിയോളജിക്കൽ അസോസ്യേഷന്റെ (എ.ടി.എ) ഡോക്ടറേറ്റ്. ജീവൻ്റെ ആവിർഭാവത്തിന് ഉതകുന്ന ഭൂമിയുടെ ആവാസയോഗ്യമായ സന്തുലനാവസ്ഥയുടെ ഉല്പത്തി – മില്ലർ യുറേ പരീക്ഷണങ്ങളെ പരാമർശിച്ചു കൊണ്ടുള്ള ദൈവശാസ്ത്ര വിശകലനം എന്ന പ്രബന്ധത്തിനാണ് ക്രിസ്ത്യൻ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയത്. 2021മാർച്ചിൽ ആണ് കോൺവെക്കേഷൻ നടക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഇപ്പോൾ മാത്ര ഏ.ജി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ജോയ്മോൻ, നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് MA (സോഷ്യോളജി) യും, പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ നിന്നും MDiv വും MTh ഉം കരസ്ഥമാക്കിയിട്ടുണ്ട്.

കരവാളൂർ പട്ടത്ത് എബനേസറിൽ പരേതരായ പാസ്റ്റർ വൈ. വർഗീസിൻ്റെയും മറിയമ്മ വർഗീസിൻ്റെയും മകനാണ്.
ഭാര്യ: ലീലാമ്മ ജോയ്, മക്കൾ: ജിൻസൺ ജെ വർഗീസ്, കെസിയ ജോയ്.

You might also like
Comments
Loading...