വാഹന രേഖകള്‍ പുതുക്കാൻ കൂടുതൽ സമയം അനുവദിച്ച് ഗതാഗത വകുപ്പ്.

0 542

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുളള സമയം അടുത്ത മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമം-1988, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം-1989 എന്നിവ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധിയാണ് 2021 മാര്‍ച്ച് 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും മാര്‍ച്ച് 31 വരെ സാധുവായി കണക്കാക്കും.

Download ShalomBeats Radio 

Android App  | IOS App 

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതല്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് ആദ്യം സെപ്തംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. പിന്നീട് ഇത് ഡിസംബര്‍ 31 വരെയും ശേഷം 2021 മാര്‍ച്ച് 31 വരെയും നീട്ടുകയായിരുന്നു. ടൂറിസ്റ്റ് ബസ്, മറ്റ് സ്വകാര്യ ബസുകള്‍, ടാക്‌സികള്‍ തുടങ്ങിയ വാഹനങ്ങളെയെല്ലാം കൊറോണ വൈറസ് വ്യാപനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

You might also like
Comments
Loading...