സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ രാത്രി10 വരെ മാത്രം

0 1,114

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള പൊതു പരിപാടികൾ നടത്താൻ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. ഏത് തരം ആഘോഷങ്ങളും രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കണമെന്നും കർശന നിർദേശമുണ്ട്. നിർദേശങ്ങളും നിയമങ്ങളും തെറ്റിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും എന്ന് മുന്നറിയിപ്പുണ്ട്. ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്താമെന്നും നിർദ്ദേശിച്ചിരുന്നു. രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഓരോ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

You might also like
Comments
Loading...