നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ ബിഷപ്പിനായി തിരച്ചിൽ തുടരുന്നു

0 538

ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മോസസ് ചിക്‌വെയെ എന്ന വൈദികനെ കണ്ടെത്താനായി പ്രത്യേക സേനകളെ വിന്യസിച്ചു നൈജീരിയൻ സർക്കാർ. വെള്ളിയാഴ്ച രാത്രിയാണ് പ്രിയ വൈദികനെയും അദ്ദേഹത്തിന്റെ സഹായിയെയും രാജ്യദ്രോഹികൾ തട്ടിക്കൊണ്ടുപോയത്. 59 വയസുള്ള ചിക്‌വെ 2019ലാണ് സഹായമെത്രാനായി ഇമോവിൽ നിയമിതനായത്. ഇരുവരും സഞ്ചരിച്ച കാറും സ്ഥാനവസ്ത്രങ്ങളും മെത്രാസനപള്ളിക്കു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ കുറച്ചു നാളുകളായി നൈജീരിയയിൽ ദൈവ വേലക്കാരായ അനേകർ ആക്രമണത്തിനിരയാകുന്ന സംഭവങ്ങൾ നന്നേ വർധിച്ചിട്ടുണ്ട്.

You might also like
Comments
Loading...