ഒന്നരവയസ്സുകാരൻ നദിയിൽ മുങ്ങി മരിച്ചു

0 767

പരുമല: തിരുവല്ല കടപ്ര സൈക്കിൾ മുക്കിനു സമീപം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നരവയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. കടപ്ര മണലേൽ പുത്തൻപറമ്പിൽ തോമസ് കുര്യൻ (മനോജ്) – ഷീജ ദമ്പതികളുടെ മകൻ ഡാനിയേൽ കുര്യൻ തോമസ് (ഡാനി) ആണ് വീടിന് സമീപത്തെ പമ്പയാറ്റിൽ മുങ്ങി മരിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

ഇന്നലെ (ജനു. 8 വെള്ളി) ഉച്ചക്കുശേഷമാണ് അപകടം. പമ്പാനദിയുടെ തീരത്തുള്ള വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാഞ്ഞതിൽ തിരച്ചിൽ നടത്തുകയും കടവിന് സമീപം കളിപ്പാട്ടം കണ്ടെത്തിയതിനെ തുടന്നു ആറ്റിൽ തിരച്ചിൽ നടത്തുകയും മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന യുവാവ് മുങ്ങിത്തപ്പി കുട്ടിയെ കണ്ടെത്തി പുളിക്കീഴ് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാര ശുശ്രൂഷ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ ആരംഭിച്ച്, ഐ.പി.സിയുടെ വളഞ്ഞവട്ടം സെമിത്തേരിയിൽ സംസ്കാരം നടക്കും.

നാഗ്പുരിൽനിന്ന് ഒരുമാസത്തെ അവധിക്ക് നാട്ടിൽ വന്നതാണ് മനോജും കുടുംബവും. അടുത്തയാഴ്ച മടങ്ങാൻ ഇരിക്കെയാണ് ഈ ദുരന്തം ഉണ്ടായത്. നാഗ്പൂരിൽ സ്വതന്ത്ര സഭാംഗങ്ങളായ കുടുംബം നാട്ടിൽ വരുമ്പോൾ പരുമല ശാലോം ഐ.പി.സി യിലാണ് ആരാധനയിൽ പങ്കെടുത്തിരുന്നത്. ദുഃഖിതരായ കുടുംബത്തിന്റെ ആശ്വാസത്തിനായി എല്ലാവരും പ്രാർത്ഥിക്കേണമേ.

You might also like
Comments
Loading...