ഭൂമിയുടെ ഭ്രമണ വേഗം കൂടിയതിനാൽ ദിവസത്തിന് ദൈർഘ്യം കുറഞ്ഞെന്ന് ഗവേഷകർ

0 652

Download ShalomBeats Radio 

Android App  | IOS App 

പാരീസ്: കഴിഞ്ഞ 50 വർഷത്തിനിടയിൽ ഏറ്റവും കൂടിയ വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കണ്ടെത്തൽ. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ പറയുന്നു. ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ 0.5 കുറവാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നും ലോക ടൈം കീപ്പർമാർ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. 2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതേവർഷം ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നും ഗവേഷകർ വെളിപ്പെടുത്തി.

You might also like
Comments
Loading...