ക്രിസ്ത്യൻ കുടുംബങ്ങളുടെ ആരാധനകൾ വിലക്കി പോലീസ് അധികാരികൾ

0 1,098

ഹാസൻ: കർണാടകയിലെ ഹാസൻ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഒരു കൂട്ടം ക്രിസ്ത്യാനികൾ ആരാധനകൾക്കായ് അനിശ്ചിതകാലത്തേക്ക് ഒത്തുകൂടുന്നത് വിലക്കിയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) റിപ്പോർട്ടു ചെയ്തു. ഭരണഘടനാവിരുദ്ധമായ ഈ നടപടിയെ ഉദ്യോഗസ്ഥർ ന്യായീകരിച്ചത് ഏകദേശം 50 ക്രിസ്ത്യാനികളിൽ ആരും ജന്മനാ ക്രിസ്ത്യാനികളല്ലെന്നും നിർബന്ധിതമോ വഞ്ചനാപരമോ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കാമെന്നുമാണ്.

Download ShalomBeats Radio 

Android App  | IOS App 

ജനുവരി 4 ന് ഹസ്സൻ ജില്ലയിലുള്ള ബന്നിമാർദട്ടി ഗ്രാമത്തിലെ 15 ക്രിസ്ത്യൻ കുടുംബങ്ങളെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായും (ഡിഎസ്പി) മറ്റ് പോലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചു. യോഗത്തിൽ ഡി‌എസ്‌പി, ക്രിസ്ത്യാനികളോട് അവർ ക്രിസ്ത്യാനികളാണെന്നതിന് തെളിവ് കാണിക്കാൻ ആവശ്യപ്പെടുകയും ക്രിസ്ത്യാനികളും ഹിന്ദുക്കളും എന്ന നിലയിൽ സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതായി ആരോപിക്കുകയും ചെയ്തു.

അതിനു ശേഷം ആ ക്രിസ്ത്യാനികളെ ബാനിമാർദട്ടി ഗ്രാമത്തിൽ ആരാധനയ്‌ക്കായി ഒത്തുകൂടുന്നതിനെ ഡി‌എസ്‌പി വിലക്കി. ബാനിമർദട്ടി ഗ്രാമത്തിലെ ക്രിസ്ത്യാനികളാരും ജന്മനാ തന്നെ ക്രിസ്ത്യാനികളല്ലെന്നും അവർ ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണെന്നോ ആരോപിച്ചു കൊണ്ടാണ് ഉദ്യോഗസ്ഥർ ഈ ഉത്തരവിനെ ന്യായീകരിച്ചത്.

You might also like
Comments
Loading...