ആരാധനാലയം പൂട്ടി, പാസ്റ്റർക്ക് ഊരുവിലക്ക് ഏർപ്പെടുത്തി

0 1,362

ചിട്ടിമിട്ടി ചിന്തല : ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ചിട്ടിമിട്ടി ചിന്തല ഗ്രാമത്തിൽ പെന്തകോസ്ത് ആരാധനാലയം കഴിഞ്ഞ പത്ത് മാസങ്ങളായി പൂട്ടിക്കിടക്കുന്നു. കാരണം വ്യക്തമാണ് അതിനു മുകളിൽ ഒരു കാവി പതാക നാട്ടിയിട്ടുണ്ട്. 40 മുതൽ 50 വിശ്വാസികൾ വരെ കൂടിവന്നിരുന്ന ഈ ആലയം മതഭ്രാന്തന്മാർ പൂട്ടിയതോടൊപ്പം പാസ്റ്റർ ജെയിംസ് പ്രസാദിന് ഊരു വിലക്കും ഏർപ്പെടുത്തി. ഈ ഗ്രാമത്തെ ക്രിസ്ത്യൻ വിശ്വാസികൾ ഇല്ലാത്ത ഗ്രാമമാക്കുവാനുള്ള മത തീവ്രവാദികളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇതൊക്കെ നടന്നിരിക്കുന്നത്. 22 വർഷങ്ങൾക്ക് മുൻപ് പാസ്റ്റർ ജെയിംസ് പ്രസാദ് ആരംഭിച്ച പ്രവർത്തനമാണ് ഇത്.

You might also like
Comments
Loading...