തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ആരാധനാലയം സുവിശേഷ വിരോധികള്‍ തകര്‍ത്തു

0 807

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണ ജോലികള്‍ നടന്നുവന്ന ചര്‍ച്ച് കെട്ടിടം സുവിശേഷ വിരോധികള്‍ ഇടിച്ചു നിരത്തി. ജനുവരി 20-ന് മഹബുബാബാദ് നഗരത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗത്ശെമെന പ്രാര്‍ത്ഥനാ മന്ദിരം സഭയുടെ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടമാണ് ഒരു സംഘം തീവ്ര വര്‍ഗ്ഗീയ വാദികള്‍ തകര്‍ത്തത്. സ്ഥലത്തെ ബുര വെങ്കണ്ണയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. പാസ്റ്റര്‍ മുഹമ്മദ് അഫ്സല്‍ പോൾ ശുശ്രൂഷിക്കുന്ന ഈ സഭയില്‍ നൂറോളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കാനായി കടന്നു വരാറുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

നേരത്തെ താല്‍ക്കാലിക കെട്ടിടമായിരുന്നു ഇവിടെ. പുതിയ ആരാധനാലയത്തിന്റെ പണിയായിരുന്നു നടന്നു വന്നത്. അക്രമികള്‍ കെട്ടിടത്തിന്റെ തൂണുകളും ഭിത്തിയും ഇടിച്ചു നിരത്തി. മുമ്പ് ഈ സ്ഥലത്ത് ഒരു ക്ഷേത്രം നിന്നിരുന്നുവെന്നും അത് അടച്ചതിനുശേഷമാണ് ചര്‍ച്ച് പണിതതെന്നുമാണ് അക്രമികളുടെ വാദമെന്ന് പാസ്റ്റര്‍ അഫ്സല്‍ പറഞ്ഞു. പ്രദേശത്തെ മറ്റു സഭാ പാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കി. കൂടുതല്‍ അന്വേഷണം നടത്തി നടപടി എടുക്കുമെന്നാണ് പോലീസ് പറഞ്ഞത്.

You might also like
Comments
Loading...