ചൈനയിലെ ഭവനസഭകളിൽ റെയ്ഡ് നടത്തി ആരാധന സാമഗ്രികളും പുസ്തകങ്ങളും കണ്ടുകെട്ടി

0 611

ബീജിംഗ്: ചൈനയിലെ പ്രദേശിക അധികാരികൾ ഹെബി, ബീജിംഗ് പ്രവിശ്യകളിലെ സഭകളിൽ റെയ്ഡുകൾ തുടരുകയാണ്. ബീജിംഗിലെ ടോങ്‌ഷ ജില്ലയുടെ അതിർത്തിയിലുള്ള മധ്യ ഹെബി പ്രവിശ്യയിലെ യാഞ്ചിയാവോ പട്ടണത്തിലെ നിരവധി ഭവന സഭകളിൽ അടുത്തിടെ പോലീസ് റെയ്ഡ് നടത്തി. ഒരു സഭയുടെ വാതിൽ തകർത്ത് സഭ സാധനങ്ങൾ കണ്ടുകെട്ടി. ബീജിംഗിലെ ചില സഭാംഗങ്ങൾ ചൈന എയ്ഡിനോട് പറഞ്ഞതനുസരിച്ച്, ജനുവരി 25 മുതൽ ജനുവരി 29 വരെ, യാഞ്ചിയാവോ പട്ടണത്തിലെ നിരവധി ഭവന സഭകൾ പ്രാദേശിക അധികാരികൾ റെയ്ഡ് ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്ത്യാനികൾ “അനധികൃത വേദികളിൽ” മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മതനിയമങ്ങളും പൊതു നിയമങ്ങളും ലംഘിക്കുന്നുവെന്നും പോലീസ് ആരോപിച്ചു. ജനുവരി 27 ന് പാസ്റ്റർ കാലെബ് യാങിന്റെ നേതൃത്വത്തിലുള്ള സഭ, നഗരപാലന സേനയും പോലീസും ചേർന്ന് തകർത്തു. അന്ന് സഭയിൽ ആരും ഉണ്ടായിരുന്നില്ലെങ്കിലും, ശരിയായ രേഖ കാണിക്കാതെ ടാസ്‌ക് ഫോഴ്‌സ് സഭാ സാമഗ്രികൾ നീക്കം ചെയ്തു. ജനുവരി 29 ന് ഒരിക്കൽ കൂടി, യാഞ്ചിയാവോ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ബീജിംഗിലെ ഹെബിയിലെ കൂടുതൽ ഭവന സഭകളിൽ പരിശോധിക്കാൻ തെരുവിലിറങ്ങി. ഒരു പ്രാദേശിക ക്രിസ്ത്യാനി, “ഉച്ചതിരിഞ്ഞ് ഏഴോ എട്ടോ സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ പള്ളി വീണ്ടും പരിശോധിക്കാൻ വന്നു” എന്ന് ചൈന എയിഡിനോട് വിവരിച്ചു.

You might also like
Comments
Loading...