ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; അണക്കെട്ട് തകര്‍ന്നു, മിന്നല്‍പ്രളയത്തിന് സാധ്യത

0 889

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞു. ഇതിനെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു.മിന്നൽ പ്രളയത്തിന് സാധ്യത അധികൃതർ പുറപ്പെടുവിച്ചു. ഏത് സമയത്തും എപ്പോൾ വേണമെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ് ജോഷിമഠ്. ഇവിടെയുള്ള വലിയ മഞ്ഞുമല പൂർണമായും ഇടിഞ്ഞു വീണതിനെ തുടർന്ന് ഋഷിഗംഗ പ്രോജക്ടിനും കനത്ത നാശനഷ്ടമുണ്ടായെന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ഇവിടെ പാർക്കുന്ന പ്രദേശവാസികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി കഴിഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മിന്നൽ പ്രളയത്തിന് സാധ്യതയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവൻ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂർണമായും തകരുകയും ധോളിഗംഗാ നദിയിൽ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.

You might also like
Comments
Loading...