ലേഖനം | മൊബൈല്‍ ആണോ വലുത് ബൈബിള്‍ ആണോ വലുത് | ജിന്‍സി ജോയ്

0 697

മൊബൈല്‍ ആണോ വലുത്
ബൈബിള്‍ ആണോ വലുത്

Download ShalomBeats Radio 

Android App  | IOS App 

മൊബൈല്‍ നമ്മുടെ ജിവിതത്തില്‍ നിന്ന് മാറ്റുവാന്‍ കഴിയുമോ? മൊബൈല്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു വസ്തുവാണ്. മൊബൈല്‍ ജീവിതം നമുക്ക് അപകടകരമാണ്. അത് നമ്മുടെ ജീവിതത്തില്‍ നിന്ന് മാറ്റുവാന്‍ അസാധ്യമെന്ന് നമ്മില്‍ പലരും പറയാറുണ്ട്, എന്നാല്‍ ദൈവവിശ്വാസത്തില്‍ വന്ന ഒരു ദൈവ പൈതലിന് മൊബൈല്‍ എന്ന വസ്തുവിനെ ജിവിതത്തില്‍ നിന്ന് എടുത്ത് മാറ്റുവാന്‍ കഴിയും. അല്ലാത്തവര്‍ക്ക് അത് അല്‍പം പ്രയാസമാണ്. മൊബൈലിനെ നാം എത്ര മാത്രം സ്നേഹിക്കുന്നു? മൊബൈല്‍ തറയില്‍ വീണ് പൊട്ടിയാല്‍ നാം എത്ര മാത്രം ദുഃഖിക്കും, അതേ സമയം ബൈബിള്‍ തറയില്‍ വീണാല്‍ നാം എടുത്ത് ഒരിടത്ത് വെക്കുന്നു പോകുന്നു പക്ഷേ മൊബൈലിനെ നാം കടയില്‍ കൊണ്ടു പോകുന്നു, അത് കിട്ടുന്നതുവരെ നമുക്ക് സമാധാനം കാണില്ല; അതിന് എത്ര വില വേണമെങ്കിലും നാം കൊടുക്കും. അപ്പോള്‍ ബൈബിള്‍ കീറി പോയെങ്കില്‍ നമുക്ക് അത് പിന്നെ വാങ്ങാം എന്ന് പറഞ്ഞ് നാം പിന്‍മാറി പോകും. ദൈവവചനത്തില്‍ പറയുന്നു: നിന്റെ വചനം എന്റെ കാലിനു ദീപവും പാതയ്ക്കു പ്രകാശവും ആകുന്നു.
നാം മൊബൈലില്‍ നിന്ന് ആണോ വായിക്കുന്നത്? നമുക്ക് എന്ത് ആവശ്യം വന്നാലും നാം ലോകത്തില്‍ നിന്ന് അറിയണ്ടേ കാര്യങ്ങള്‍ നാം മൊബൈലില്‍ നിന്ന് കണ്ടെത്തും. നമ്മുടെ അടുത്ത തലമുറയിലും ഈ കാര്യങ്ങള്‍ ആവര്‍ത്തിച്ചു വരും. അതുകൊണ്ട് മൊബൈല്‍ എന്ന വസ്തുവിന് നാം അമിത പ്രാധാന്യം കൊടുക്കരുത്. അത് നമ്മുടെ ജിവിതത്തില്‍ നിത്യജീവന്‍ അവകാശമാക്കാന്‍ സഹായിക്കയില്ല: എന്നാല്‍ നാം അറിയേണ്ട കാര്യങ്ങള്‍ അറിയാതെ പോയി, അതാണ് ബൈബിള്‍ എന്ന പുസ്തകം. മൊബൈല്‍ കിട്ടിയതിന് ശേഷം നാം ബൈബിള്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യും. ജോലിക്ക് അത്യാവശ്യമായി പോകണം ബൈബിള്‍ വായിക്കാന്‍ സമയമില്ല, അവിടുത്തെ ജോലി കഴിഞ്ഞതിനുശേഷം ബൈബിള്‍ മൊബൈലില്‍ നിന്ന് വായിക്കാം എന്ന് പലരും പറയും. മൊബൈലില്‍ വായിക്കുമ്പോള്‍ നമുക്ക് തോന്നും പിന്നീട് വായിക്കാമെന്ന് അതേ സമയം ബൈബിള്‍ വായിച്ചു നോക്കൂ പിന്നെയും പിന്നെയും വായിക്കാന്‍ തോന്നും. അത് നമ്മുടെ ജീവിതത്തില്‍ അനുഗ്രഹമായിരിക്കും. എപ്പോഴും ബൈബിള്‍ വായിച്ചു കൊണ്ടിരിപ്പിന്‍. ദൈവം നിങ്ങളെ തിര്‍ച്ചയായും അനുഗ്രഹിക്കും.

അടുത്ത തലമുറയില്‍ ഇത് ആവര്‍ത്തിച്ചു വരുമോ? അടുത്ത തലമുറ ഇത് എന്നാണ് ഉപയോഗിച്ചു തുടങ്ങുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? കുട്ടികള്‍ ജനിച്ചു കുറച്ചു മാസങ്ങള്‍ക്ക് ശേഷം കരയുമ്പോള്‍ മൊബൈല്‍ കൊടുക്കും അപ്പോള്‍ അതിന്റെ ON ഉം, OFF ഉം കണ്ടു കൊണ്ടിരിക്കും. വലുതാകുമ്പോഴും ആള്‍ക്കാരുടെ മുമ്പില്‍ വച്ച് മൊബൈലിനു വേണ്ടി കരയുമ്പോള്‍ കൊടുക്കാതിരിക്കാനും പറ്റില്ല ശിക്ഷിക്കാനും പറ്റില്ല പിന്നെ കൊടുക്കും, ചെറു പ്രായത്തിലേ കൊടുത്താല്‍ ഉള്ള പ്രശ്‌നം ഇതാണ്. അതേ സമയം ദൈവപൈതല്‍ ആണെങ്കില്‍ നല്ല പാട്ടുകള്‍ പാടി കരച്ചില്‍ നിറുത്തും. ആ കുട്ടി വലുതാകുമ്പോള്‍ ഏത് സമയവും മൊബൈല്‍ നോക്കിക്കൊണ്ട് ഇരിക്കില്ല, ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുകയുള്ളൂ. നല്ല കുട്ടിയായി ദൈവത്തിന് വേണ്ടി ജീവിച്ചാല്‍ ഒന്നിന്റെയും പുറകെ പോകേണ്ടി വരില്ല. ആ പുസ്തകത്തിലൂടെ മാത്രമേ നമുക്ക് നിത്യജീവന്‍ അവകാശമാക്കുവാന്‍ പറ്റുകയുള്ളൂ. നാം ചിന്തിക്കൂ…. നമ്മുടെ ജീവിതം കുറച്ചുനാളേ ഉള്ളൂ അതില്‍ കുറച്ച് സമയം ദൈവത്തെ ആരാധിച്ചുകൊണ്ടിരിക്കുക. യേശു അപ്പച്ചന്‍ അതിനായി നമ്മെ സഹായിക്കട്ടെ.

You might also like
Comments
Loading...