BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 28 | Pastor Sabu Samuel

0 414

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 28

Download ShalomBeats Radio 

Android App  | IOS App 

ഉത്തരം ദൈവത്തിൽ നിന്ന്

“അതിനു ഞാൻ അവരോട്: സ്വർഗത്തിലെ വൈദവം ഞങ്ങൾക്കു കാര്യം സാധിച്ചിക്കും:” (നെഹെ.2:20)

പരിഹാസത്തിന് മറുപടി
സൻബല്ലത്തിന്റെയും തോബിയാവിന്റെയും കനത്ത പരിഹാസത്തിനു മുമ്പിൽ നെഹമ്യാവിന്റെ ശബ്ദം ഉയർന്നു. അവരോടുള്ള തന്റെ ആദ്യത്തെ
വാചകം ഇതാണ്. സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് കാര്യം സാധിപ്പിക്കും. പരിഹാസങ്ങൾക്ക് മറുപടി ദൈവമാണ് നൽകുന്നത്. ദൈവമാണ് മറുപടി നൽകേണ്ടത്. നമ്മൾ കൊടുക്കുന്ന എല്ലാ മറുപടികളും ഹൃസ്വ വീക്ഷണത്തിലുളളതായിരിക്കും. എന്നാൽ ദൈവം വാക്കുകൾ കൊണ്ടല്ല, പ്രവർത്തികൾ
കൊണ്ടാണ് മറുപടി നൽകുക.

കാണിക്കാൻ പലതുമുണ്ട്
സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് കാര്യം സാധിപ്പിക്കും എന്ന് പറയുമ്പോൾ തന്നെ മറ്റ് പലതും പറയാൻ ഉള്ള വ്യക്തിയാണ്. ഇവരെക്കാൾ ചക്രവർത്തിയുമായി ബന്ധമുണ്ട്. താൻ പാനപാത്ര വാഹകനാണ്. അത് മാത്രമല്ല തനിക്ക് യെഹൂദ്യയിലെ ഗവർണ്ണർ പദവിയുടെ നിയമന ഉത്തരവുണ്ട്; അങ്ങനെ പലതും. ശരിക്കും തിരിച്ച് ഭീഷണിപ്പെടുത്താനുള്ള അധികാരം
കയ്യിലുണ്ട്. പക്ഷെ നെഹമ്യാവ് അതൊന്നും പറയാതെ ദൈവത്തിൽ ആശ്രയിക്കുന്നു. കാരണം ചകവർത്തിയുടെ ഉത്തരവുകൾക്ക് അത് സ്ഥിരത
യില്ല. എന്നാൽ സ്വർഗ്ഗത്തിലെ ദൈവം ഇടപെട്ടാൽ കാര്യം നടക്കും.

നമുക്ക് ഇവിടെയുള്ള നുറുങ്ങ് ബന്ധങ്ങളിൽ പലപ്പോഴും വലിയ ധൈര്യം ലഭിക്കാറുണ്ട്. പക്ഷേ, അതൊന്നും പ്രയോജനപ്പെടണമെന്നില്ല. എന്നാൽ നമുക്ക് സ്വപ്നം കാണാൻ കഴിയാത്ത തലത്തിലുളള ഉന്നത ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും അതിലൊന്നും ആശ്രയിക്കുന്നില്ല നെഹമ്യാവ്.

ഹിസ്കിയാവ്
ദിനവൃത്താന്ത പുസ്തകത്തിൽ യെഹൂദ്യയെ നശിപ്പിക്കുവാനായി പരിഹാസവാക്കുകളോടെ എത്തുന്ന സൻഹേരിബിന്റെ ഭീഷണിയുടെ മുമ്പിൽ ഹിസ്കിയാവ് പറയുന്നു. “അവനോട് കൂടെ മാംസഭുജമേയുള്ളൂ. നമ്മോടുകൂടെ ദൈവമായ യഹോവ കൂടെയുണ്ട്”; നെഹമ്യാവിന് ഒരു പടി കൂടി
കടന്ന് പറയാനുണ്ട്. എനിക്ക് മാംസഭുജം ഉണ്ട്. ദൈവത്തിന്റെ ഭുജവുമുണ്ട്. എന്നാൽ ഞാൻ ഇപ്പോൾ ആശ്രയിക്കുന്നത് ദൈവത്തിൽ മാത്രം.
നമുക്കും ഇങ്ങനെ പറയാൻ കഴിയണം.

You might also like
Comments
Loading...