Pastor Sabu SamuelBIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 30 | Pastor Sabu Samuel

0 431

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 30

Download ShalomBeats Radio 

Android App  | IOS App 

എല്ലാവരെയും സഹകരിപ്പിക്കാനാവില്ല

“നിങ്ങൾക്കോ യരുശലേമിൽ ഒരു ഓഹരിയും അവകാശവും മാരകവരില്ല എന്നുത്തരം പറഞ്ഞു” (നെഹെ. 2:20).

വേർതിരിവ്
ഈ വാക്യത്തിന്റെ അവസാനഭാഗത്ത് ശരിക്കും 3 വിഭാഗം ആളുകളെ കാണാം.
ഒന്ന്, ഞങ്ങൾ.
രണ്ട്, ഞങ്ങളുടെ ദൈവം.
മൂന്ന്, നിങ്ങൾ.
വളരെ വ്യക്തതയിൽ മുഖത്ത് നോക്കി നെഹമ്യാവ് കാര്യം വിളിച്ചു പറയുകയാണ്. ദർശനമുള്ള, അതിന് വേണ്ടി വില കൊടുത്ത് ഇറങ്ങിത്തിരിച്ച വ്യക്തികളുടെ വാക്കുകൾക്ക് എന്നും ചൂടുണ്ട്. പരിഹാസികളോട് സമരസപ്പെടാൻ അവർക്ക് കഴിയില്ല. ദൈവത്തിന്റെ സഹായം ഉണ്ടെങ്കിൽ പിന്നെന്തിന് ഇവരോട് സഹകരിക്കണം?

ദേവാലയ നിർമ്മാണത്തിലും
എസ്രാ നാലാം അദ്ധ്യായത്തിൽ ദേവാലയം പണിക്ക് സെരുബാബേലും മഹാപുരോഹിതനായ യേശുവയും മുന്നോട്ടിറങ്ങുമ്പോൾ വൈരികളായവർ വന്ന് ഞങ്ങളും പണിയാൻ കൂടാമെന്ന് സഹകരണ ഭാവത്തിൽ പറയുന്നുണ്ട്. എന്നാൽ സെരുബാബേലും യേശുവയും അത് നിരാകരിക്കുന്നു. ഇതിൽ നിങ്ങൾക്ക് ഒരു പങ്കുമില്ല എന്ന് തീർത്ത് പറയുന്നു. യെഹൂദന്മാരുടെ ദേവാലയത്തിന്റെ പണിയിൽ ഈ വൈരികളെയൊക്കെ ചേർത്ത് പണിതാൽ അത് അട്ടിമറിക്കപ്പെടും.

ആഭിചാരകനായ ശിമോൻ
അപ്പോസ്തല പ്രവർത്തികൾ എട്ടാം അദ്ധ്യായത്തിൽ ആഭിചാരകനായ ശിമോൻ ദ്രവ്യവുമായി അപ്പോസ്തലന്മാരുടെ അടുക്കൽ വന്ന് ശുശൂഷ പണംകൊണ്ട് വാങ്ങിക്കാൻ ശ്രമിക്കുന്ന ഭാഗമുണ്ട്. പത്രോസ് പറയുന്നു: “നിനക്ക് ഇക്കാര്യത്തിൽ ഒരു പങ്കും ഓഹരിയും ഇല്ല”. അതേ, ദ്രവ്യാഗ്രഹിയുടെ കൂടെ സഹകരിച്ച് ശുശ്രൂഷിക്കാൻ തുടങ്ങിയാൽ എവിടെച്ചെന്ന് അവസാനിക്കും? നെഹമ്യാവും അത് തന്നെയാണ് ഇവിടെ പറയുന്നത്. എല്ലാവരെയും ചേർത്ത് പണിയാനാവില്ല. ചിലരെയൊക്കെ മാറ്റി നിർത്തേണ്ടി വരും. അത് വൈരാഗ്യമല്ല. ശുശ്രൂഷയിലെ വേർപാടിന്റെ അനിവാര്യതയാണ്.

You might also like
Comments
Loading...