ചർച്ച് ഓഫ് ഗോഡ് (കേരള റീജിയൻ) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം സഭാ ഓവർസീയർ റവ. എൻ.പി. കൊച്ചുമോൻ നിർവഹിച്ചു. ഫെബ്രു.25 ന് 3 മണിക്ക് സഭാ ആസ്ഥാനമായ പാക്കിൽ പ്രത്യാശാ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പെന്തക്കോസ്തു സഭകളുടെ അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
Download ShalomBeats Radio
Android App | IOS App
സഭയുടെ മുൻ ഓവർസീയറും സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ പാസ്റ്റർ ജോസഫ് റ്റി. സാം അധ്യക്ഷം വഹിച്ചു. സഭാ കൗൺസിൽ അംഗം പാസ്റ്റർ ലാലു തോമസ് സ്വാഗതം പറഞ്ഞു. ജുബിലി വർഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ – കൺവൻഷൻ സ്റ്റേഡിയത്തിന്റെ സുവർണ ജുബിലി കവാടം, കൺവൻഷൻ വേദി, സഭാഹാളുകളുടെയും ഫെയ്ത്ത് ഹോമുകളുടെയും നിർമ്മാണങ്ങൾ – റവ. എൻ.പി. കൊച്ചുമോൻ പ്രഖ്യാപിച്ചു. സ്റ്റേറ്റ് കൗൺസിൽ മെമ്പറും ചർച്ച് ഗ്രോത്ത് ഡയറക്ടറുമായ പാസ്റ്റർ ജോമോൻ ജോസഫ് സഭയുടെ ചരിത്രാവലോകനം നടത്തി. പാസ്റ്റർമാരായ രാജു ആനിക്കാട്, അനിൽ കൊടിത്തോട്ടം, ജെയ്സ് പാണ്ടനാട്, ബദർ അജി കല്ലിങ്കൽ, ഷിബിൻ സാമുവേൽ, തോമസ് കട്ടപ്പന (പി.വൈ.പി.എ), ജെറി പൂവക്കാലാ, മുൻ ഓവർസീയർമാരായ പാസ്റ്റർ സണ്ണി വർക്കി, പാസ്റ്റർ കെ.സി. സണ്ണിക്കുട്ടി, തോമസ്കുട്ടി, പാസ്റ്റർ ജെയിംസ് കെ.തോമസ് (ഗവേണിങ് ബോഡി മെമ്പർ), പാസ്റ്റർ കെ.എം. ജോസ്, പാസ്റ്റർ തോമസ് ജോൺ, സ്റ്റാൻലി ടി. ചാക്കോ തുടങ്ങിയവർ ആശംസകളറിയിച്ചു.