ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് എൻ.എച്ച്.ആർ.എഫ് ഹ്യുമാനിറ്റേറിയൻ അവാർഡ്

0 505

തിരുവനന്തപുരം: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻറ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് ഏർപെടുത്തിയ ഹ്യുമാനിറ്റേറിയൻ അവാർഡിന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യനും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാനും ആയ തലവടി (ആലപ്പുഴ) വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള അർഹനായി. വുമൺ ഓഫ് ദി ഇയർ പുരസ്കാരം കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പി ആർ ശ്രീലേഖ ഐ.പി.എസ് അർഹയായി. പ്രശസ്തിപത്രവും പുരസ്ക്കാരവും ചെയർമാൻ ഷെഫീഖ് ഷാഹുൽ ഹമീദ് കൈമാറി.

Download ShalomBeats Radio 

Android App  | IOS App 

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ ( എൻ.എച്ച് .ആർ.എഫ് ) അന്താരാഷ്ട്ര മനുഷ്യാവകാശ കൂട്ടായ്മയുടെ അംഗീകാരമുള്ളതും യുണൈറ്റഡ് നേഷനുമായും, യൂറോപ്യൻ യൂണിയനുമായും ചേർന്ന് പ്രവർത്തിക്കുന്ന പല അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സംഘടനയാണ്.

കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജോൺസൺ വി. ഇടിക്കുള വിവിധ ദേശിയ അന്തർദ്ദേശീയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, സൗഹൃദ വേദി ചെയർമാൻ എന്നീ ചുമതലകളും വഹിക്കുന്നു.ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പ്രത്യേക പുരസ്ക്കാരം, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരം, ഭാരതീയ മനുഷ്യാവകാശ സംരംക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയ ആർ ശ്രീലേഖ ഐ.പി.എസ് കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പി ആയിരുന്നു. കോളേജ് ലക്ചററായും , റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1987 ൽ ആണ് ഔദ്യോഗിക ജീവിതം തുടങ്ങിയത് . പോലീസ് ഓഫീസർ എന്ന നിലയിൽ ഒരു സ്ത്രീയെന്ന പ്രതിബദ്ധതകളെല്ലാം മറികടന്ന് മൂന്ന് ജില്ലകളിൽ പോലീസ് സൂപ്രണ്ട് ആയും , സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എറണാകുളം റേഞ്ചിലെ ഡി.ഐ.ജി, വിജിലൻസ്, സി.ബി.ഐ, മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളിൽ സി.ഇ.ഒ., ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ആദ്യ വനിതാ ജയിൽ മേധാവി ,സ്ത്രീ സുരക്ഷക്കായുള്ള നിർഭയ പദ്ധതിയുടെ നോഡൽ ഓഫീസർ , ട്രാൻസ്പോർട്ട് കമ്മീഷണർ, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഡയറക്ടർ ജനറൽ , എന്നീ പദവികളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട് . വിജിലൻസിൽ ആയിരുന്നപ്പോൾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിക്കുകയുമുണ്ടായി . ഫയർ ഫോഴ്സ് മേധാവിയായിട്ടായിരുന്നു സർവീസിൽ നിന്നും വിരമിച്ചത് .

You might also like
Comments
Loading...