മഹാമാരിക്കാലത്ത് 59 ദശലക്ഷം പേർക്ക് സഹായമായി വേൾഡ് വിഷൻ

0 445

ന്യൂയോർക്ക്: കൊറോണ വൈറസ് മഹാമാരി വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി, പ്രമുഖ സുവിശേഷ വിഹിത സഹായ സംഘടനയായ വേൾഡ് വിഷൻ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആത്മീക നേതാക്കളുമായും സമൂഹങ്ങളുമായും സഹകരിച്ച് 59 ദശലക്ഷം ആളുകളിലേക്ക് ദുരിതാശ്വാസ, വൈറസ് പ്രതിരോധ കരുതലുകൾ എത്തിച്ചു. ലോകാരോഗ്യ സംഘടന 2020 മാർച്ച് 11 ന് കോവിഡ്-19 ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നൂറോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റർഡൊമിനിനേഷൻ സഹായ സംഘടനയായ വേൾഡ് വിഷൻ, തങ്ങളുടെ 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള പ്രതിബദ്ധത ആരംഭിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

“ലോകം അടച്ചുപൂട്ടലുകൾ തുടന്നതിനിടയിൽ, വേൾഡ് വിഷൻ പ്രവർത്തിച്ചുകൊണ്ടിരുന്നു, അതിനാൽ തന്നെ സംഘടനയ്ക്കും അതിന്റെ ജീവനക്കാർക്കും ദൈവം നൽകിയിട്ടുള്ള ഉത്തരവാദിത്തം സഭകളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്തമില്ലാതെ ഇത്ര സുഗമമായി സാധ്യമാകുമായിരുന്നില്ല” വേൾഡ് വിഷൻ യുഎസ് പ്രസിഡന്റും സിഇഒയുമായ എഡ്ഗർ സാൻ‌ഡോവൽ പറഞ്ഞു. എബോള, എച്ച്ഐവി/എയ്ഡ്സ്, സിക വൈറസ് എന്നിവയോട് പ്രതികരിച്ചതിനേക്കാൾ വേഗം ഇതിനകം രൂപീകരിച്ച പ്രവർത്തനങ്ങൾ വഴി 124,000 വിശ്വാസ നേതാക്കളുമായി വേൾഡ് വിഷൻ പങ്കാളികളായി.

ലോകമെമ്പാടും, രാജ്യങ്ങൾ വർദ്ധിച്ചുവരുന്ന പട്ടിണി നേരിടുന്നു. പകർച്ചവ്യാധിയുടെ ആദ്യ വർഷത്തിൽ വൈറസുമായി ബന്ധപ്പെട്ട പട്ടിണി പ്രതിമാസം 10,000 കുട്ടികൾ അധികമായി മരിക്കുന്നതായി ഐക്യരാഷ്ട്രസഭ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. ഈ മഹാമാരി, 270 ദശലക്ഷം ആളുകളെ പട്ടിണിയുടെ വക്കിലെത്തിക്കുമെന്ന് ലോക ഭക്ഷ്യ പദ്ധതി മുന്നറിയിപ്പ് നൽകി. 2021 ൽ പകർച്ചവ്യാധി 150 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യ വിഭാഗത്തിലേക്ക് ചേർക്കുമെന്ന് ലോക ബാങ്ക് പ്രവചിച്ചു. തൊഴിലില്ലായ്മ വർദ്ധിച്ചു, 22 വർഷത്തിനിടെ ഇതാദ്യമായി കടുത്ത ദാരിദ്ര്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

You might also like
Comments
Loading...